പടികള്‍ കയറുന്നത് ആരോഗ്യത്തിന് അത്യുത്തമം

പടികള്‍ കയറുന്നത് ആരോഗ്യത്തിന് അത്യുത്തമം

ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് പടികള്‍ കയറുന്നത്. പ്രായമായവരിലെ കാലു വേദന മാറുന്നതിനും കാലിന് ബലം ലഭിക്കുന്നതിനും സ്വീകരിക്കാവുന്ന മികച്ച വ്യായാമമാണിത്.

ആര്‍ത്തവവിരാമത്തിനു മുന്നോടിയായി ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ മസിലിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടാതെ മാനസിക സമ്മര്‍ദ്ദവുമുണ്ടാകാം. ഇതിനുള്ള മികച്ച പരിഹാരമാണ് പടികള്‍ കയരുന്നത്. ആര്‍ത്തവവിരാമ സംബന്ധമായി ഡോക്ടറെ കാണാനെത്തുന്ന പലര്‍ക്കും നിര്‍ദ്ദേശിക്കപ്പടുന്ന പ്രധാന വ്യായാമമുറയാണിത്. ഒരാഴ്ച്ച കൊണ്ട് ഏകദേശം 192 പടികള്‍ വരെ കയറിയിറങ്ങണം. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വണ്ണം കുറയ്ക്കുന്നതിനും പലരും സ്വീകരിക്കുന്ന പ്രധാന വ്യായാമമാണിത്.

Comments

comments

Categories: Health