ഹോളണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി വിര്‍ജില്‍ വാന്‍ ഡിക്ക്

ഹോളണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി വിര്‍ജില്‍ വാന്‍ ഡിക്ക്

ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡിക്കിനെ ഹോളണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി ടീം പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ പ്രഖ്യാപിച്ചു. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് നെതര്‍ലാന്‍ഡിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതോടെ മുന്‍ നായകന്‍ ആര്യന്‍ റോബന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചതോടെയാണ് ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിന് മുമ്പ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ചത്. ഈ സീസണില്‍ 75 ദശലക്ഷം യൂറോയെന്ന പ്രതിരോധ താരത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് തുകയ്ക്കാണ് വിര്‍ജില്‍ ലിവര്‍പൂളിലെത്തിയത്.

Comments

comments

Categories: Sports