സൂപ്പര്‍ കപ്പ് സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്; മലയാളത്തിലും കമന്ററി

സൂപ്പര്‍ കപ്പ് സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്; മലയാളത്തിലും കമന്ററി

മുബൈ: വരാനിരിക്കുന്ന പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്വന്തമാക്കി. സ്റ്റാര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ആറ് ചാനലുകളില്‍ അഞ്ച് ഭാഷകളിലുള്ള കമന്ററിയോടെ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായിരിക്കും സംപ്രേഷണം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി ചാനലുകളിലാണ് ഇംഗ്ലീഷ് കമന്റി കേള്‍ക്കാന്‍ സാധിക്കുക. ഏഷ്യാനെറ്റ് മൂവീസ്, ജല്‍ഷ മൂവീസ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, സ്റ്റാര്‍ സുവര്‍ണ പ്ലസ്, എന്നീ ചാനലുകളില്‍ യഥാക്രമം മലയാളം, ഹിന്ദി, തമിഴ്, കന്നട, ഭാഷകളിലുള്ള കമന്ററിയും ആസ്വദിക്കാം. ഐഎസ്എല്ലിലെയും ഐ ലീഗിലെയും മികച്ച ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ മാര്‍ച്ച് 31ന് തുടങ്ങി ഏപ്രില്‍ 20ന് അവസാനിക്കും.

Comments

comments

Categories: Slider, Sports