യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ ആഗോള വിപണികള്‍ ഇടിഞ്ഞു; ബോംബെ ഓഹരി വിപണിയില്‍ 410 പോയന്റിന്റെ ഇടിവ്; നിഫ്റ്റി 10,000ന് താഴെ

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ ആഗോള വിപണികള്‍ ഇടിഞ്ഞു; ബോംബെ ഓഹരി വിപണിയില്‍ 410 പോയന്റിന്റെ ഇടിവ്; നിഫ്റ്റി 10,000ന് താഴെ

ബോംബെ : ഇറക്കുമതിക്ക് നികുതികള്‍ ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും നടത്തിയ മത്സരം ആഗോള വിപണികളെ തളര്‍ത്തി. വ്യാപാര മേഖലക്ക് കൂടുതല്‍ നഷ്ടമുണ്ടാവുമെന്ന ഭീതിയാണ് വിപണിയിലും പ്രതിഫലിച്ചത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സൂചിക 410 പോയന്റ് ്ഇടിഞ്ഞ് 32,596.54ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 117 പോയന്റുകളുടെ തകര്‍ച്ചയോടെ 9,998 ലുമാണ് ക്ലോസ് ചെയ്തത്്. ഒരു ശതമാനത്തോളമാണ് ഇടിവ്.

ബാങ്കുകളുടെയും ലോഹ കമ്പനികളുടെയും ഓഹരികള്‍ക്കാണ് വന്‍തോതില്‍ വിലയിടിഞ്ഞത്. 3 ശതമാനത്തോളം നഷ്ടം രണ്ട് മേഖലകള്‍ക്കും ഉണ്ടായി. യോസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളും ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ലാര്‍സന്‍ ആന്റ് ടൂബ്രോ എന്നിവക്കും വന്‍ നഷ്ടമുണ്ടായി. ഐടി കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്.

Comments

comments