ലോകകപ്പ് കാണാന്‍ രാജ്യത്തെത്തുന്നവര്‍ക്ക് വിസ വേണ്ടെന്ന് റഷ്യന്‍ എംബസി

ലോകകപ്പ് കാണാന്‍ രാജ്യത്തെത്തുന്നവര്‍ക്ക് വിസ വേണ്ടെന്ന് റഷ്യന്‍ എംബസി

മോസ്‌കോ: 2018 ജൂണ്‍ 14ന് റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന വിദേശീയര്‍ക്ക് വിസ വേണ്ടെന്ന് റഷ്യന്‍ എംബസി. ജൂണ്‍ നാല് മുതല്‍ ജൂലൈ 14 വരെയുള്ള തിയതികള്‍ക്കുള്ളില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. മത്സരങ്ങള്‍ കാണുന്നതിനായി പരമാവധി വിദേശ കളിക്കാരെ രാജ്യത്ത് എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് റഷ്യയുടെ നടപടി. അതേസമയം, കളികാണാനെത്തുന്നവര്‍ക്ക് ടിക്കറ്റിനോടൊപ്പം ലോകകപ്പ് സംഘാടകര്‍ തയാറാക്കിയ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമാണ്. ടിക്കറ്റെടുക്കുന്നതിന്റെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലോകകപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കും. കളി നടക്കുന്ന ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്രയും സാധ്യമാണ്.

Comments

comments

Categories: Slider, Sports