സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും ഭഗത് സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും ദേശീയ രക്തസാക്ഷി പദവി നല്‍കാത്തത് അവഹേളനമെന്ന് ബന്ധുക്കള്‍; മഹാന്‍മാരായ ഈ മനുഷ്യന്‍ ഈ മണ്ണിന്റെ സ്വന്തമായിരുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും ഭഗത് സിംഗിനും രാജ്ഗുരുവിനും സുഖ്‌ദേവിനും ദേശീയ രക്തസാക്ഷി പദവി നല്‍കാത്തത് അവഹേളനമെന്ന് ബന്ധുക്കള്‍; മഹാന്‍മാരായ ഈ മനുഷ്യന്‍ ഈ മണ്ണിന്റെ സ്വന്തമായിരുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ച് സ്വാതന്ത്ര്യത്തിനായി പോരാടിയ വിപഌവ നായകരായ ഭഗത് സിംഗിന്റെയും രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും രക്തസാക്ഷി ദിനമാണിന്ന്. 1931 മാര്‍ച്ച് 23നാണ് കോടതി ആക്രമണ കേസില്‍ മൂന്നു പേരെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത്. എന്നാല്‍ മൂവര്‍ക്കും ഇതുവരെ ഔദ്യോഗികമായി രക്തസാക്ഷി പദവി നല്‍കാത്തതില്‍ പ്രതിഷേധത്തിലാണ് ബന്ധുക്കള്‍. ഭഗത് സിംഗിനെയും രാജ് ഗുരുവിനെയും സുഖ്‌ദേവിനെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നും രക്തസാക്ഷിത്വ ദിനം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു.

‘ഇതിനേക്കാള്‍ നാണക്കേട് മറ്റെന്തുണ്ട്? അവര്‍ മൂന്നു പേരും ഇന്ത്യക്ക് വേണ്ടിയാണ് ജീവിതം ഹോമിച്ചത്. അവരുടെ സ്മരണക്കായി സര്‍ക്കാര്‍ ഒരു അവധി ദിനം പേലും പ്രഖ്യാപിച്ചില്ല’ -സുഖ്‌ദേവിന്റെ ബന്ധു പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചരിത്രത്തിലെ കണ്ണീരില്‍ കുതിര്‍ന്ന ദിനമാണ് ഭഗത് സിംഗിന്റെയും രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും രക്തസാക്ഷിത്വ ദിനം. മഹാന്‍മാരായ ഈ മനുഷ്യന്‍ ഈ മണ്ണിന്റെ സ്വന്തമായിരുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. യുവത്വത്തിന്റെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ സ്വതന്ത്രവും അന്തസുള്ളതുമായ ജീവിതം നയിക്കട്ടെ എന്നു കരുതി സ്വന്തം ജീവിതം ബലികഴിച്ചവരാണ് അവര്‍’ -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രക്തസാക്ഷികള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുന്ന വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Comments

comments

Categories: FK News, Politics, Top Stories