റയല്‍ മാഡ്രിഡ് യൂത്ത് ടീമിനെ ഇതിഹാസ താരം റൗള്‍ ഗോള്‍സാലസ് പരിശീലിപ്പിക്കും

റയല്‍ മാഡ്രിഡ് യൂത്ത് ടീമിനെ ഇതിഹാസ താരം റൗള്‍ ഗോള്‍സാലസ് പരിശീലിപ്പിക്കും

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ യൂത്ത് ബി ടീമിന്റെ പരിശീലകനായി സ്‌പെയിനിന്റെ ഇതിഹാസ താരങ്ങളിലൊരാളായിരുന്ന റൗള്‍ ഗോണ്‍സാലസ് അടുത്ത മാസം ചുമതലയേല്‍ക്കും. നിലവിലെ ബി ടീം പരിശീലകനായ അല്‍വാരോ ബെനിറ്റോ യൂത്ത് എ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മാറുന്ന സാഹചര്യത്തിലാണ് റൗള്‍ പുതിയ കോച്ചായെത്തുന്നത്. റയല്‍ മാഡ്രിഡില്‍ പതിനെട്ട് വര്‍ഷക്കാലത്തോളം ബൂട്ടണിഞ്ഞ റൗള്‍ ദീര്‍ഘകാലം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. അതിനാല്‍ തന്നെ, ഭാവിയില്‍ റയല്‍ മാഡ്രിഡ് സീനിയര്‍ ടീമിന്റെ പരിശീലകനായി ആരാധകര്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാള്‍ കൂടിയാണ് റൗള്‍ ഗോണ്‍സാലസ്. ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം വീണ്ടും റയല്‍ മാഡ്രിഡിലെത്തിയ റൗള്‍ ഗോണ്‍സാലസ് ക്ലബിന്റെ അംബാസഡറുമായിരുന്നു.

Comments

comments

Categories: Sports