രാജ്യസഭയിലേക്കാരൊക്കെ? യുപിയില്‍ വോട്ടെടുപ്പ് തുടരുന്നു; ബിജെപിക്ക് വോട്ടു ചെയ്‌തെന്ന് ബിഎസ്പി എംഎല്‍എ; കേരളത്തില്‍ നിന്ന് വീരേന്ദ്ര കുമാര്‍ തന്നെ

രാജ്യസഭയിലേക്കാരൊക്കെ? യുപിയില്‍ വോട്ടെടുപ്പ് തുടരുന്നു; ബിജെപിക്ക് വോട്ടു ചെയ്‌തെന്ന് ബിഎസ്പി എംഎല്‍എ; കേരളത്തില്‍ നിന്ന് വീരേന്ദ്ര കുമാര്‍ തന്നെ

ലക്‌നൗ : വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 33 രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലേക്കും പശ്ചിമ ബംഗാള്‍ (5), കര്‍ണാടക(4), തെലങ്കാന(3), ഛാര്‍ഘണ്ട്(2), ഛത്തീസ്ഗഢ്(1), കേരളം(1) എന്നിവിടങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

കേരളത്തില്‍ നിന്ന് ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിക്കുന്ന എംപി വീരേന്ദ്ര കുമാര്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ബി ബാബുപ്രസാദിനെക്കാള്‍ വ്യക്തമായ മേല്‍ക്കൈ വീരേന്ദ്ര കുമാറിനുണ്ട്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനടക്കമുള്ളവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരനെ ബിജെപി രാജ്യസഭയിലെത്തിച്ചത്.

ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പാണ് രാജ്യ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്. പരമാവധി രാജ്യസഭാ സീറ്റുകള്‍ നേടാനുറച്ച് രംഗത്തുള്ള ബിജെപി സമാജ്‌വാദി, ബിഎസ്പി പാര്‍ട്ടികളിലെ എംഎല്‍എമാരെ സ്വാധീനിച്ച് വശത്താക്കാനിറങ്ങിയതോടെയാണ് മത്സരം കൊഴുത്തത്. ഉത്തര്‍പ്രദേശിലെ ഒഴിവുള്ള 10 സീറ്റുകളില്‍ 8ലും ബിജെപിക്ക് അനായാസ ജയം ഉറപ്പാണ്. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന ജയാ ബച്ചനും വിജയം ഉറപ്പിച്ചിട്ടുണ്ട്.

ബിഎസ്പി സ്ഥാനാര്‍ഥി മത്സരിക്കുന്ന ഒരു സീറ്റിലാണ് ബിജെപി കണ്ണു വെച്ചിരിക്കുന്നത്. എസ്പിും കോണ്‍ഗ്രസുമടക്കം പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാലേ മായാവതിയുടെ സ്ഥാനാര്‍ഥിക്ക് വിജയിക്കാനാവൂ. പ്രതിപക്ഷ എംഎല്‍എമാരെ വശത്താക്കി ഈ സീറ്റി പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം.

 

ബിജെപി സ്ഥാനാര്‍ഥിക്കാണ് താന്‍ വോട്ട് ചെയ്തതെന്ന ബിഎസ്പി എംപി അനില്‍ സിംഗിന്റെ പ്രസ്താവന പ്രതിപക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനങ്ങള്‍ വൈകിട്ട് ഉണ്ടാകും.

Comments

comments

Categories: FK News, Politics, Slider