വീരേന്ദ്ര കുമാര്‍ വീണ്ടും എംപി; യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിച്ചത് 89-40ന്; എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധു

വീരേന്ദ്ര കുമാര്‍ വീണ്ടും എംപി; യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിച്ചത് 89-40ന്; എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധു

തിരുവനന്തപുരം : പ്രതീക്ഷിച്ചതു പോലെ തന്നെ എംപി വീരേന്ദ്ര കുമാര്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക്. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച വീരേന്ദ്ര കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബി ബാബുപ്രസാദിനെ 89-40 ന് പരാജയപ്പെടുത്തി. അതേസമയം എല്‍ഡിഎഫിലെ ഒരു വോട്ട് അസാധുവായത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

പോളിങ്ങ് ഏജന്റിനെ നിയോഗിക്കാഞ്ഞ സിപിഐ, എന്‍സിപി, ജെഡിഎസ് കക്ഷികളുടെ വോട്ടുകള്‍ എണ്ണരുതെന്ന യുഡിഎഫിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ 9 അംഗങ്ങളും ബിജെപി എംഎല്‍എ ഒ രാജഗോപാലും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ആരോഗ്യ കാരണങ്ങളാല്‍ വിസി കബീര്‍ എംഎല്‍എയും വിട്ടു നിന്നു.

യുഡിഎഫ് അംഗമായിരുന്ന വീരേന്ദ്ര കുമാര് രാജിവെച്ച ഒഴിവിലേക്ക് തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. ജെഡിയു ബിജെപിയോട് സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് അംഗത്വം രാജിവച്ച വീരേന്ദ്ര കുമാര്‍ പിന്നീട് എല്‍ഡിഎഫിനോട് അടുക്കുകയായിരുന്നു.

 

Comments

comments

Categories: FK News, Politics, Slider