സന്തോഷ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് അത്യുജ്ജ്വല വിജയം

സന്തോഷ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് അത്യുജ്ജ്വല വിജയം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മണിപ്പൂരിനെതിരായി നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തിന് അത്യുജ്ജ്വല വിജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കേരളം മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കേരളത്തിന് വേണ്ടി ജിതിന്‍ ഗോപാലന്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ അഫ്ദാല്‍, രാഹുല്‍ കെ പി, ജിതിന്‍ എം എസ് എന്നിവരും സ്‌കോര്‍ ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ ഗോളുകള്‍ മുഴുവനും. ഗോള്‍ കീപ്പറായ സലിം ദിനകുമാര്‍ പരിക്കേറ്റ് മടങ്ങിയതാണ് മണിപ്പൂരിന്റെ കനത്ത തിരിച്ചടിക്ക് കാരണമായത്. ഗ്രൂപ്പ് എയിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മഹാരാഷ്ട്ര ഛണ്ഡിഖഡിനെ പരാജയപ്പെടുത്തി. ശുഭം ഖന്‍വില്‍ക്കര്‍, ഡിയോന്‍ മെനസെസ് എന്നിവര്‍ മഹാരാഷ്ട്രയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ വിശാല്‍ ശര്‍മയിലൂടെയായിരുന്നു ഛണ്ഡിഖഡിന്റെ ആശ്വാസ ഗോള്‍.

Comments

comments

Categories: Sports