ഇന്ത്യയും ഒമാനും എട്ട് കരാറുകളില്‍ ഒപ്പു വെച്ചു

ഇന്ത്യയും ഒമാനും എട്ട് കരാറുകളില്‍ ഒപ്പു വെച്ചു

പ്രതിരോധ, ആരോഗ്യ രംഗത്ത് ഇന്ത്യയും ഒമാനും എട്ട് കരാറുകളില്‍ ഒപ്പു വെച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച്ച മസ്‌ക്കറ്റില്‍ എത്തിയ നരേന്ദ്രമോദി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദുമായി കൂടിക്കാഴ്ച്ച നടത്തി.

ഒമാന്റെ പുരോഗതിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ അദ്ദേഹം എടുത്തു പറഞ്ഞു. ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിദേശകാര്യ മന്ത്രാലയം എന്നിവയെ സംബന്ധിക്കുന്ന കരാറുകളില്‍ ഇരുവരും ഒപ്പു വെച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രിയുമായു കൂടിക്കാഴ്ച്ച നടത്തി. ഒമ്പത് ദശലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഒമാനില്‍ കൂടുതലും ഇന്ത്യക്കാരാണ്.

Comments

comments

Categories: World