സൂര്യതാപമേറ്റ് കോഴിക്കോട് കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

സൂര്യതാപമേറ്റ് കോഴിക്കോട് കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ സൂര്യതാപമേറ്റ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. ഗോപാലന്‍ (59) എന്ന കര്‍ഷകനാണ് മരിച്ചത്. കൃഷി സ്ഥലത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ട ഇയാളെ ആദ്യം പ്രദേശത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ കൃഷിസ്ഥലത്തേക്ക് പോയ ആളെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കൃഷിസ്ഥലത്ത് ബോധം കെട്ട നിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ ലക്ഷണങ്ങളുണ്ടായിരുന്നു. തൊലി പൊള്ളലേറ്റ് ശരിരത്തില്‍ നിന്ന് ഇളകിയ നിലയിലായിരുന്നു. സൂര്യതാപമേറ്റാണ് മരണമെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു.

Comments

comments

Categories: FK News, Top Stories