കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധം ഫേസ്ബുക്കിന് തിരിച്ചടിയാവുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായുള്ള ധാരണ അവസാനിപ്പിച്ചേക്കും

കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധം ഫേസ്ബുക്കിന് തിരിച്ചടിയാവുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായുള്ള ധാരണ അവസാനിപ്പിച്ചേക്കും

ന്യൂഡെല്‍ഹി : വിവാദ ബ്രിട്ടീഷ് വിവരം ചോര്‍ത്തല്‍ സ്ഥാപനമായ കേംബ്രിഡ്ജ് അനാലിറ്റിക്ക ഫേസ്ബുക്കില്‍ നിന്ന് ഇന്ത്യക്കാരുടെ വിവരം ചോര്‍ത്തിയ പശ്ചാത്തലത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. ഫേസ്ബുക്കുമായുള്ള സഹകരണം കമ്മീഷന്‍ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായി സഹകരണം ആരംഭിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് സംവിധാനത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലെ വിവരങ്ങള്‍ അനാലിറ്റിക്ക ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്മീഷന്‍ നടപടികളെടുക്കാന്‍ ആലോചിക്കുന്നത്. സോഷ്യല്‍ മീഡിയ വിഗദ്ധരും നിയമ വിദഗ്ധരും അടങ്ങിയ ഒരു സംഘത്തെ നിയമിച്ച് റിപ്പോര്‍ട്ട് തേടും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഫേസ്ബുക്കുമായി ബന്ധം തുടരണോയെന്ന് കമ്മീഷന്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വ്യക്തമാക്കി.

3,20,000 ഫേസ്ബുക്ക് ഉപയോക്താക്കളെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നോത്തരിയില്‍ പങ്കെടുപ്പിച്ചാണ് അവരുടെ അനുമതിയില്ലാതെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. ഓരോരുത്തരുടെയും ഫ്രണ്ട് ലിസ്റ്റിലുള്ള 160 ാള്‍ക്കാരുടെ കൂടി വിവരങ്ങള്‍ അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധിനിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തായത്. വിഷയത്തില്‍ ഫഏസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞിരുന്നു.

Comments

comments

Categories: FK News, Politics, Slider