‘വയല്‍ക്കിളിക’ളെ വലയിലാക്കാന്‍ സിപിഎം ശ്രമം തുടരുന്നു; സമരനേതാവിന്റെ സഹോദരന് തൊഴില്‍ വിലക്കേര്‍പ്പെടുത്തി സിപിഎം അനുകൂല തൊഴിലാളി സംഘടന

‘വയല്‍ക്കിളിക’ളെ വലയിലാക്കാന്‍ സിപിഎം ശ്രമം തുടരുന്നു; സമരനേതാവിന്റെ സഹോദരന് തൊഴില്‍ വിലക്കേര്‍പ്പെടുത്തി സിപിഎം അനുകൂല തൊഴിലാളി സംഘടന

കണ്ണൂര്‍ : നെല്‍ വയലുകള്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരത്തിലുള്ള വയല്‍ക്കിളി സമര സമിതിയെ തകര്‍ക്കാന്‍ സിപിഎം സംഘടനാ തലത്തില്‍ നടപടികള്‍ ആരംഭിച്ചു. സമരസമിതി നേതാവായ സുരേഷ് കീഴാറ്റൂരിന്റെ സഹോദരനായ രതീഷ് ചന്ദ്രോത്തിന് തൊഴില്‍ വിലക്കേര്‍പ്പെടുത്തി സിപിഎം അനുകൂല തൊഴിലാളി സംഘടനയായ സിഐടിയു രംഗത്തെത്തി.

ചുമട്ടു തൊഴിലാളിയായ രതീഷ് സിഐടിയു അംഗമാണ്. കീഴാറ്റൂര്‍ സമരത്തില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സമരത്തില്‍ നിന്ന് പിന്‍മാറുകയും മാപ്പ് പറയുകയും ചെയ്താല്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാമെന്നാണ് സിഐടിയു നിലപാട്. അസിറ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേര്‍ക്ക് ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. സിപിഎമ്മിന് നേര്‍ക്ക് ആരോപണം ഉയര്‍ന്നെങ്കിലും പാര്‍ട്ടി ഇത് നിഷേധിച്ചു. ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ രണ്ടാം ഘട്ടം 26ന് ആരംഭിക്കാനാണ് വയല്‍ക്കിളികള്‍ തീരുമാനിച്ചിരിക്കുന്നത്. സമരത്തെ നേരിടാന്‍ സമാന്തരമായി മാര്‍ച്ച് സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: FK News, Politics, Slider