പാചക വാതകത്തിന്റെയും സിഎന്‍ജിയുടെയും വില എപ്രില്‍ 1 മുതല്‍ സര്‍വകാല റെക്കോഡിലേക്ക്; യൂണിറ്റിന്റെ വില 11 രൂപ വരെ ഉയരും

പാചക വാതകത്തിന്റെയും സിഎന്‍ജിയുടെയും വില എപ്രില്‍ 1 മുതല്‍ സര്‍വകാല റെക്കോഡിലേക്ക്; യൂണിറ്റിന്റെ വില 11 രൂപ വരെ ഉയരും

ന്യൂഡെല്‍ഹി : ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) , പാചക വാതകം (പിഎന്‍ജി – പൈപ്പ് നാച്ചുറല്‍ ഗ്യാസ്) എന്നിവയുടെ വില ഏപ്രില്‍ 1 മുതല്‍ ഏറ്റവും ഉയരത്തിലെത്തും. രാജ്യത്തെ ഗ്യാസ് ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ വില ഉയര്‍ത്താന്‍ കമ്പനികള്‍ തീരുമാനിച്ചതോടെയാണിത്. ഗ്യാസിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. യൂണിറ്റിന് (എംബിഎംയു- മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) 188 രൂപയില്‍ നിന്ന് 199 രൂപയിലേക്കാണ് വില കൂട്ടുക.

ആറ് മാസത്തിനിടെയാണ് പ്രകൃതി വാതകത്തിന്റെയും പാചക വാതകത്തിന്റെയും വില പുനപരിശോധിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഒടുവില്‍ വില കൂട്ടിയത്. അതിനു മുന്‍പ് 5 തവണയായി പ്രകൃതി വാതകത്തിന്റെ വില കുറച്ചിരുന്നു. ഖനികള്‍ നഷ്ടത്തിലായതിനാല്‍ പല രാജ്യങ്ങളിലും വാതക ഉല്‍പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്.

വാഹന ഇന്ധനമായ സിഎന്‍ജിക്കും പൈപ്പിലൂടെ ലഭിക്കുന്ന പാചക വാതകത്തിനുമാണ് ഇന്ത്യയില്‍ വില കൂടുക. ഗ്യാസ് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന യൂറിയയുടെ വിലയും വര്‍ധിക്കും. അതേസമയം 8 ശതമാനം വൈദ്യുതി ഉത്പാദനത്തിനായി മാത്രം ഗ്യാസിനെ ആശ്രയിക്കുന്നതിനാല്‍ വൈദ്യുത മേഖലയെ വിലവര്‍ധന ബാധിക്കില്ല. പുതിയ വാതക പാടങ്ങള്‍ വികസിപ്പിക്കാന്‍ സംയുക്തമായി 10 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ച ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ക്ക് വില വര്‍ധന വന്‍ നേട്ടമാണ്.

Comments

comments

Categories: FK News, Politics, Top Stories