ബെംഗളൂരു എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ ഇനി ഗോവയില്‍

ബെംഗളൂരു എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ ഇനി ഗോവയില്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ബെംഗളൂരു എഫ്‌സിയുടെ ഗോള്‍കീപ്പറായ ലാല്‍ത്തുമ്മാവിയ റാള്‍ട്ടയെ ഇതേ ലീഗിലെ എഫ്‌സി ഗോവ സ്വന്തമാക്കി. താരവുമായി ഗോവന്‍ ക്ലബ് രണ്ട് വര്‍ഷത്തെ കാരാറിലാണെത്തിയത്. ഈ മാസാവസാനം നടക്കാനിരിക്കുന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന് ശേഷമാകും ലാല്‍ത്തുമ്മാവിയ റാള്‍ട്ടെ എഫ്‌സി ഗോവയ്‌ക്കൊപ്പം ചേരുക. അതേസമയം, ഡല്‍ഹി ഡൈനാമോസ് നല്‍കാമെന്നറിയിച്ച മികച്ച ഓഫര്‍ നിരസിച്ചായിരുന്നു ബംഗളൂരു ഗോള്‍കീപ്പര്‍ ഗോവയിലെത്തിയതെന്നാണറിയുന്നത്. ഷില്ലോങ് ലജോങ് താരമായിരുന്ന ലാല്‍ത്തുമ്മാവിയ റാള്‍ട്ടെ 2013-14 സീസണിലാണ് ബെംഗളൂരു എഫ്‌സിയിലെത്തിയത്.

Comments

comments

Categories: Sports