സുന്ദരം ഫാസ്റ്റനേഴ്‌സിനെ ആരതി കൃഷ്ണ നയിക്കും

സുന്ദരം ഫാസ്റ്റനേഴ്‌സിനെ ആരതി കൃഷ്ണ നയിക്കും

ഏപ്രില്‍ 20 മുതല്‍ നിയമനം  പ്രാബല്യത്തില്‍വരും

ചെന്നൈ: സുന്ദരം ഫാസ്റ്റനേഴ്‌സിന്റെ പുതിയ മാനേജിംഗ് ഡയറക്റ്ററായി ആരതി കൃഷ്ണ ചുമതലയേല്‍ക്കും. കമ്പനി സ്ഥാപനകനും നിലവിലെ മാനേജിംഗ് ഡയറക്റ്ററുമായ പദ്മശ്രീ സുരേഷ് കൃഷ്ണ ഈ വര്‍ഷം ഏപ്രില്‍ 20ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പിന്‍ഗാമിയായി മകള്‍ ആരതിയെ നിയമിക്കുന്നത്. സുരേഷ് കൃഷ്ണ കമ്പനിയുടെ ബോര്‍ഡ് ചെയര്‍മാനും ഡയറക്റ്ററുമായി തുടരും. ഏപ്രില്‍ 20 മുതല്‍ ആരതിയുടെ നിയമനം പ്രാബല്യത്തില്‍വരും.

2006 മുതല്‍ കമ്പനിയുടെ ബോര്‍ഡ് അംഗമായ ആരതി കൃഷ്ണനിലവില്‍ സുന്ദരം ഫാസ്റ്റനേഴ്‌സിന്റെ ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ കൂടിയാണ്. ആരതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഏതാനും പുതിയ ഉല്‍പ്പന്ന ശ്രേണികള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയും പ്രവര്‍ത്തന പ്രകടനവും അഭിവൃദ്ധിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.
ആഭ്യന്തര അനുബന്ധ കമ്പനികളുടെയും ചൈനയിലും ഇംഗ്ലണ്ടിലുമുള്ള അന്താരാഷ്ട്ര അനുബന്ധ കമ്പനികളുടെയും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമായിരിക്കും അരുന്ധതി വഹിക്കുക. കമ്പനിയിലെ ഇവരുടെ മുന്‍കാല പ്രവര്‍ത്തി പരിചയവും നിര്‍ണായക സംഭാവനകളും കമ്പനിക്ക് ഇനിയും ഗുണകരമാകുമെന്ന് ബോര്‍ഡ് പ്രതീക്ഷിക്കുന്നതായി പത്രക്കുറിപ്പില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy