ആത്മവിശ്വാസത്തിന്റെ കരുത്തില്‍ പിറന്ന അല്‍ഫാബ്

ആത്മവിശ്വാസത്തിന്റെ കരുത്തില്‍ പിറന്ന അല്‍ഫാബ്

2003 ല്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തില്‍ കെട്ടിടനിര്‍മാണ വസ്തുക്കളുടെ മാര്‍ക്കറ്റിംഗ് , വില്‍പന എന്നിവ ലക്ഷ്യമാക്കി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍ഫാബ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൃത്യതയാര്‍ന്ന പദ്ധതികളിലൂടെ ആദ്യ വര്‍ഷം നേടിയത് 75 ലക്ഷത്തിന്റെ വിറ്റുവരവായിരുന്നു. തൊട്ടടുത്ത വര്‍ഷം നേടിയതാവട്ടെ ഇതിന്റെ മൂന്നിരട്ടി വിറ്റുവരവും.ചിട്ടയാര്‍ന്ന പ്രവര്‍ത്തനശൈലി , കിടയറ്റ സേവനം , ഇന്നവേഷന്‍ തുടങ്ങിയ മൂന്നു മൂലമന്ത്രങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , മെട്രോ റെയില്‍ , ഐഎസ്ആര്‍ തുടങ്ങിയ വന്‍കിട പ്രൊജക്റ്റുകളുടെ ഭാഗമാകാന്‍ അല്‍ഫാബിന് കഴിഞ്ഞത്. വരുന്ന സാമ്പത്തിക വര്‍ഷം 50 കോടിരൂപയുടെ ടേണ്‍ ഓവര്‍ ലക്ഷ്യമിടുന്ന അല്‍ഫാബ് , അതിന് മുന്നോടിയായുള്ള ബിസിനസ് വിപുലീകരണ പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധയൂന്നുകയാണ്. ബില്‍ഡിംഗ് മെറ്റിരിയല്‍ വിപണന രംഗത്ത് ഒന്നര പതിറ്റാണ്ടു പിന്നിട്ട അല്‍ഫാബിന്റെ വിജയത്തിന്റെ ഫോര്‍മുല അല്‍ഫാബ് സിഇഒ അബി ഏലിയാസ് ഫ്യൂച്ചര്‍ കേരളയോട് പങ്കുവയ്ക്കുന്നു.

മലയാളികള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ കെട്ടിട നിര്‍മാണ രീതികളും മെറ്റിരിയലുകളും പരിചയപ്പെടുത്തിയ അല്‍ഫാബിന്റെ തുടക്കം എങ്ങനെയായിരുന്നു?

2003 ല്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഒട്ടും അനുകൂലമല്ലാതിരുന്ന കാലഘട്ടത്തിലാണ് ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് അല്‍ഫാബ് പ്രവര്‍ത്തനമാരംഭിക്കുന്നത്. എംബിഎ പഠനശേഷം ,കുടുംബ ബിസിനസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എനിക്ക് തോന്നിയ ആശയത്തിന്റെ ഫലമായാണ് യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ഈ മേഖലയിലേക്ക് ഞാന്‍ വരുന്നത്. ബിസിനസിന്റെ ആവശ്യത്തിനായി നടത്തിയ യാത്രകളില്‍ നിന്നുമാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള കെട്ടിട നിര്‍മാണ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ ലഭ്യമല്ല എന്ന് മനസിലായത്. ബാംഗ്ലൂര്‍ , ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം ലഭ്യമാകുന്ന ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മാണ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് മികച്ച ഒരാശയമാണ് എന്ന് തോന്നിയപ്പോള്‍ ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. യാതൊരു വിധ ആര്‍ക്കിടെക്ച്ചറല്‍ ബാക്ഗ്രൗണ്ടും ഇല്ലാത്ത ഒരാള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നു എന്നതിനേക്കാള്‍ ശ്രമകരം, മലയാളികള്‍ക്ക് തീരെ പരിചിതമല്ലാത്ത ആധുനിക രീതിയിലുള്ള ബില്‍ഡിംഗ് മെറ്റിരിയലുകള്‍ അവര്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു. വിപണിയില്‍ ലഭ്യമായ വില കുറഞ്ഞ വസ്തുക്കളുമായിട്ടായിരുന്നു അവര്‍ അല്‍ഫാബ് പരിചയപ്പെടുത്തിയ വസ്തുക്കളെ താരതമ്യം ചെയ്തത്. എന്നാല്‍ ഈടിന്റെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചതിനാല്‍ ഈ രംഗത്ത് മികച്ച വിപണി കണ്ടെത്താനായി. പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷം തന്നെ 75 ലക്ഷം രൂപയുടെ വിറ്റുവരവ് കണ്ടെത്താന്‍ സ്ഥാപനത്തിന് സാധിച്ചതും അതിനാലാണ്. തൊട്ടടുത്ത വര്‍ഷം ഇതിന്റെ മൂന്നിരട്ടി വിറ്റുവരവാണ് അല്‍ഫാബ് നേടിയത്

കേരള വിപണി കീഴടക്കുന്നതിനായി അല്‍ഫാബ് സ്വീകരിച്ച വിപണന തന്ത്രങ്ങള്‍ ?

ആദ്യമായി, അല്‍ഫാബ് നേരിട്ട് വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുക എന്നതായിരുന്നു ഞങ്ങള്‍ ചെയ്തത്. റീറ്റെയില്‍ വില്‍പനയേക്കാള്‍ ഉപരിയായി മികച്ച പ്രൊജക്റ്റുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിലാണ് അല്‍ഫാബ് ശ്രദ്ധ പതിപ്പിച്ചത്. വിതരണം ചെയ്യുന്ന ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് മികച്ച വില്‍പനാനന്തര സേവനം നല്‍കാന്‍ അല്‍ഫാബ് ശ്രദ്ധിച്ചു. ഏറ്റെടുക്കുന്ന പ്രൊജക്റ്റുകള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുന്നതിലും ഞങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. ഇതിനെല്ലാത്തിനും പുറമേ, വിപണിയിലെ ഓരോ ചെറിയ മാറ്റങ്ങള്‍ക്കും അനുസൃതമായി നടത്തിയ ഉല്‍പ്പന്ന വൈവിധ്യവത്ക്കരണം ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുവാന്‍ ഞങ്ങളെ സഹായിച്ചു. വര്‍ഷത്തില്‍ ഒരു പുതിയ ഉല്‍പ്പന്നമെങ്കിലും വിപണിയില്‍ എത്തിക്കണം എന്നത് സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഇതെല്ലാം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടുകാലം അല്‍ഫാബിന് കരുത്തായത്.

അല്‍ഫാബ് വിപണിയില്‍ എത്തിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണ്?

അല്‍സ്‌ട്രോംഗ് എന്ന അലുമിനിയം കോമ്പോസിറ്റ് പാനലാണ് അല്‍ഫാബ് ആദ്യമായി വിപണിയില്‍ എത്തിച്ചത്. പിന്നീട് 3 എം എന്ന അമേരിക്കന്‍ കമ്പനി നിര്‍മിക്കുന്ന ബാങ്കുകളുടെയും മറ്റും സൈന്‍ ബോര്‍ഡുകള്‍ രൂപകല്‍പന ചെയ്യുന്നതിനായുള്ള മെറ്റിരിയല്‍ വിപണിയില്‍ എത്തിച്ചു. ത്രീഡി പ്രിന്റിംഗ്, ഫല്‍്‌സ് , എന്നിവക്ക് ചേരുന്ന ഒന്നായിരുന്നു ഇത്. പിന്നീട് 3 എം ഇന്റീരിയര്‍ സൊല്യൂഷന്‍സ് ആണ് വിപണിയില്‍ എത്തിച്ചത്. ഇത് പ്രധാനമായും കെട്ടിടങ്ങളുടെ അകത്തളങ്ങള്‍ ഒരുക്കുന്നതിന് പര്യാപ്തമായ ഒന്നായിരുന്നു. ഇതിനെ തുടര്‍ന്ന് വിപണിയില്‍ പരിചയപ്പെടുത്തിയ ഫണ്ടര്‍ മാക്‌സ് എന്ന ഉല്‍പ്പന്നത്തിന്റെ പ്രധാന ഉപഭോക്താക്കള്‍ ഹോട്ടലുകള്‍, ഇന്‍ഫോപാര്‍ക്ക് എന്നിവരാണ്. ഷേറെ എന്ന ക്ലാഡിംഗ് മെറ്റിരിയല്‍ ആണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇവക്ക് പുറമെ, VMZinc, എംസിഎം ഫോമി, നീല്‍കമല്‍ ബബിള്‍ ഗാര്‍ഡ്, ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് ,സ്‌പോര്‍ട്‌സ് ഫ്‌ലോറിംഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും അല്‍ഫാബ് വിപണിയില്‍ എത്തിച്ചിരിക്കുന്നു. പത്തോളം അംഗീകൃത ബ്രാന്‍ഡുകളുടെ കേരളത്തിലെ ചാനല്‍ പാര്‍ട്ട്ണര്‍ ആണ് അല്‍ഫാബ് ഇപ്പോള്‍.

നീണ്ട 15 വര്‍ഷത്തെ അനുഭവസമ്പത്തില്‍ നിന്നും കെട്ടിട നിര്‍മാണ രംഗത്ത് ജനങ്ങളുടെ പര്‍ച്ചേസിംഗ് പവറില്‍ വന്നിട്ടുള്ള മാറ്റാതെ എങ്ങനെ വിലയിരുത്തുന്നു ?

അല്‍ഫാബ് പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് ആളുകള്‍ പ്രധാനമായും ചിന്തിച്ചിരുന്നത് ബഡ്ജറ്റ് ഹോംസ് എന്ന ആശയത്തില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി വരുന്നുണ്ട്. പണം അല്‍പം ചെലവായാലും സുരക്ഷാ , ആഡംബരം , ഈട് എന്നിവക്ക് പ്രാധാന്യം നല്‍കിയുള്ള ഗൃഹനിര്‍മാണ രീതി ജനങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ബില്‍ഡര്‍മാരും ഇപ്പോള്‍ ഇത്തരം നിര്‍മാണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പിന്നെ ഗുണനിലവാരം നോക്കി വിലയിരുത്തി വരുന്ന ഉപഭോക്താക്കളും മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് അനുകരിച്ച് വരുന്ന ഉപഭോക്താക്കളും ഈ ശ്രേണിയുടെ ഭാഗമാണ്.

ശക്തമായ ഉപഭോക്തൃ നിരയാണ് എക്കാലത്തും അല്‍ഫാബിന്റെ ശക്തി.കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , കൊച്ചി മെട്രോ, കല്യാണ്‍, ചെന്നൈ സില്‍ക്‌സ്, ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സ് , ശീമാട്ടി , ഐഎസ്ആര്‍ഒ എന്നിവയൊക്കെത്തന്നെ അല്‍ഫാബിന്റെ ഉപഭോക്തൃ നിരയിലെ വമ്പന്മാരാണ്. ഇവയ്ക്ക് പുറമെ മുന്‍നിര ആശുപത്രികള്‍ , ഹോട്ടലുകള്‍ , റിസോര്‍ട്ടുകള്‍ , ഫ്‌ലാറ്റുകള്‍ , വില്ലകള്‍ എന്നിവയെല്ലാം അല്‍ഫാബിന്റെ ഉപഭോക്താക്കളാണ്.വിപ്രോ , ടാറ്റ , ഇന്‍ഫോസിസ് തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് വേണ്ടിയും അല്‍ഫാബ് പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കിക്കഴിഞ്ഞു.

അല്‍ഫാബ് അടുത്തിടെ വിപണിയില്‍ ഇറക്കിയ ഫോമി ടൈലുകളെ പറ്റി ഒന്ന് വിശദീകരിക്കാമോ ?

ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞതും ഏതു രൂപത്തിലേക്കും വളയ്ക്കാന്‍ കഴിയുന്നതുമായ ടൈലുകളാണ് ഇവ. സാധാരണയായി നമ്മള്‍ വീടിന്റെ അകത്തും പുറത്തും രണ്ടു തരം ടൈലുകള്‍ ആണ് ഇടുക. എന്നാല്‍ ഫോമി ടൈലുകള്‍ അകത്തും പുറത്തും ഒരു പോലെ ഇപയോഗിക്കാം. സാധാരണ ടൈലുകള്‍ ഉപയോഗിക്കുമ്പോള്‍ തൂണുകള്‍ പോലെ ഉരുണ്ട പ്രതലങ്ങളില്‍ പതിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ധാരാളം ടൈല്‍ അനാവശ്യമായി വെട്ടിക്കളയേണ്ടതായി വരുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമാണ് വളയ്ക്കാന്‍ കഴിയുന്ന ഫോമി ടൈലുകള്‍.ഉപഭോക്താക്കളില്‍ നിന്നും ബില്‍ഡര്‍മാരില്‍ നിന്നുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ഈ ഉല്‍പ്പന്നം നേടുന്നത് . ഉപഭോക്താക്കള്‍ക്ക് പണനഷ്ടം ഒഴിവാക്കുന്നതോടൊപ്പം തൊഴില്‍ സമയം ലഭിക്കുന്നതിനും ഈ ടൈല്‍ സഹായിക്കുന്നു. മൂന്നു മില്ലീമീറ്റര്‍ മാത്രമാണ് ഈ ടൈലുകളുടെ കനം. വീടിന്റെ വളഞ്ഞ പ്രതലങ്ങള്‍, തൂണുകള്‍ എന്നിവ ഒരുക്കുവാന്‍ യോചിച്ച ഒന്നാണ് ഫോമി ടൈലുകള്‍.

അല്‍ഫാബ് പൂര്‍ത്തിയാക്കിയ പ്രധാനപ്പെട്ട പ്രൊജക്റ്റുകള്‍ ഒന്ന് വിശദീകരിക്കാമോ ?

പന്ത്രണ്ടില്‍ പരം ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌കൊണ്ട് തന്നെ കേരളത്തിലെ ഒട്ടുമിക്ക സ്ഥാപങ്ങളും ഞങ്ങളുടെ ഉപഭോക്തൃ നിരയില്‍ ഉള്‍പ്പെടും. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , കൊച്ചി മെട്രോ, കല്യാണ്‍, ചെന്നൈ സില്‍ക്‌സ്, ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സ് , ശീമാട്ടി , ഐഎസ്ആര്‍ഒ എന്നിവയൊക്കെത്തന്നെ അല്‍ഫാബിന്റെ ഉപഭോക്താക്കളാണ്. ഇവയെക്കൂടാതെ മുന്‍നിര ആശുപത്രികള്‍ , ഹോട്ടലുകള്‍ , റിസോര്‍ട്ടുകള്‍ , ഫ്‌ലാറ്റുകള്‍ , വില്ലകള്‍ എന്നിവയെല്ലാം അല്‍ഫാബിന്റെ ഉപഭോക്തൃ നിരയില്‍പ്പെടുന്നു.വിപ്രോ , ടാറ്റ , ഇന്‍ഫോസിസ് തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കിക്കഴിഞ്ഞു.

ഈ രംഗത്തെ ഭാവി സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു ?

മനുഷ്യന് ജീവിക്കാന്‍ കെട്ടിടങ്ങള്‍ ആവശ്യമുള്ളത്ര കാലം ഈ രംഗത്ത് അനന്തസാധ്യതകളാണ് ഉള്ളത്. ആഗോള ഐടി കമ്പനികള്‍ കേരളത്തില്‍ കാമ്പസ് തുറക്കുന്ന സാഹചര്യത്തില്‍ ഈ സാധ്യത ഇരട്ടിയാക്കുന്നു. ഇവര്‍ ശീലിച്ചിരിക്കുന്നത് വിദേശത്തുള്ള കെട്ടിട നിര്‍മാണ രീതിയാണ് . അതിനാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. ഈ അവസരം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നിടത്താണ് നമ്മുടെ മികവ്. അതിനാല്‍ വരുംകാല സാധ്യതകളെ മുന്‍നിര്‍ത്തി ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ തന്നെയാണ് അല്‍ഫാബിന്റെ തീരുമാനം.

 അല്‍ഫാബിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് ?

കൃത്യതയാര്‍ന്ന പ്രവര്‍ത്തനശൈലി , കിടയറ്റ സേവനം , ഇന്നവേഷന്‍ എന്നിവയില്‍ അധിഷ്ഠിതമായാണ് അല്‍ഫാബ് മുന്നോട്ട് കുതിക്കുന്നത്. ബില്‍ഡിംഗ് മെറ്റിരിയലുകള്‍ പ്രദാനം ചെയ്യുന്ന മാതൃസ്ഥാപനങ്ങള്‍ പൂട്ടിപ്പോയാല്‍ പോലും അല്‍ഫാബ് ഉള്ളിടത്തോളം കാലം ഉപഭോക്താക്കള്‍ പേടിക്കേണ്ടതില്ല. ഏറ്റവും മികച്ച വില്‍പനാനന്തര സേവനം ഞങ്ങള്‍ ഏതു സമയത്തും പ്രദാനം ചെയ്യും. ഇത് തന്നെയാണ് അല്‍ഫാബിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. സദാസമയം പ്രവര്‍ത്തന സജ്ജരായ ജീവനക്കാരാണ് അല്‍ഫാബിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ചാലകശക്തി. 52 തൊഴിലാളികളാണ് അല്‍ഫാബില്‍ ഉള്ളത്. ഇതില്‍ പകുതിയോളം ആളുകള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ്. മികച്ച നേതൃപാഠവം ആണ് ഈ രംഗത്ത് ഇവര്‍ പ്രകടമാക്കുന്നത്. ഓരോ വ്യക്തിയും ഒരു ഉല്‍പ്പന്നം മാത്രമാണ് മാര്‍ക്കറ്റ് ചെയ്യുക.എന്നാല്‍ മിക്ക ഉല്‍പ്പന്നങ്ങളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരിക്കും. തൊഴിലാളികളെ കമ്പനി ഏറ്റവും മികച്ച സമ്പത്തായിത്തന്നെ കാണുന്നു. അതുകൊണ്ട് തന്നെ വര്‍ഷാവര്‍ഷം പ്രവര്‍ത്തമികവിനുള്ള അംഗീകാരങ്ങള്‍ നല്‍കി ഇവരെ ആദരിക്കാറുണ്ട്.

നിലവില്‍ 30 കോടി രൂപയാണ് അല്‍ഫാബിന്റെ വിറ്റുവരവ്. വിപണി സാധ്യതകള്‍ മുന്‍നിര്‍ത്തി 2020 ല്‍ 50 കോടി രൂപയുടെ വിറ്റുവരവാണ് അല്‍ഫാബ് ലക്ഷ്യമിടുന്നത്. കൃത്യതയാര്‍ന്ന പ്രവര്‍ത്തനശൈലി, കിടയറ്റ സേവനം, ഇന്നവേഷന്‍ തുടങ്ങിയ മൂന്ന് വസ്തുതകളാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിന് അല്‍ഫാബിന് മുതല്‍ക്കൂട്ടാകുക

പ്രവര്‍ത്തനമേഖലയില്‍ അല്‍ഫാബ് നടത്തുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങളെ പറ്റി വ്യക്തമാക്കാമോ ?

അല്‍ഫാബിന്റെ വിജയത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാന ഘടകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തന്നെയാണ്. വിപണിയിലെ ഓരോ ചെറിയ മാറ്റവും സശ്രദ്ധം വീക്ഷിച്ച് ഉചിതമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ അല്‍ഫാബ് എന്നും ശ്രദ്ധിക്കുന്നുണ്ട് . എക്‌സിബിഷനുകളില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ കെട്ടിട നിര്‍മാണ സാമഗ്രികളെപ്പറ്റി കൂടുതല്‍ പഠിച്ചശേഷം എന്ത് റിസ്‌കെടുത്തും അനുയോജ്യമെങ്കില്‍ അത് കേരളത്തില്‍ പരിചയപ്പെടുത്തുവാന്‍ അല്‍ഫാബ് തയ്യാറാകുന്നു. കേരളത്തിലെ ഏതു ജില്ലകളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചാലും 6 മണിക്കൂറിനുള്ളില്‍ ഡെലിവറി നടന്നിരിക്കും. കൊച്ചി, തൃശൂര്‍ , കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് അല്‍ഫാബിന് ബ്രാഞ്ചുകള്‍ ഉള്ളത്.

2020 നെ മുന്‍നിര്‍ത്തി അല്‍ഫാബ് മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ?

ബിസിനസിലെ ഉയര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നു. നിലവില്‍ 30 കോടി രൂപയാണ് അല്‍ഫാബിന്റെ വാര്‍ഷിക വിറ്റുവരവ്. 2020 ആകുമ്പോഴേക്കും 50 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മാത്രമല്ല, പുതിയ രണ്ടു ബില്‍ഡിംഗ് മെറ്റിരിയല്‍ കൂടി ഈ കാലയളവില്‍ അല്‍ഫാബ് വിപണിയില്‍ അവതരിപ്പിക്കും. കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനും പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK Special, Slider