പാക് സ്ഥാനപതി ഡല്‍ഹിയില്‍ തിരിച്ചെത്തിയെങ്കിലും നയതന്ത്ര സംഘര്‍ഷത്തിന് അയവില്ല; ഉദ്യോഗസ്ഥരെ പീഢിപ്പിക്കുന്നെന്ന ആരോപണവുമായി ഇന്ത്യയും പാകിസ്ഥാനും

പാക് സ്ഥാനപതി ഡല്‍ഹിയില്‍ തിരിച്ചെത്തിയെങ്കിലും നയതന്ത്ര സംഘര്‍ഷത്തിന് അയവില്ല; ഉദ്യോഗസ്ഥരെ പീഢിപ്പിക്കുന്നെന്ന ആരോപണവുമായി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡെല്‍ഹി : നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയതതിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഇന്ത്യ-പാക് പോരിന് അയവില്ല. ഉദ്യോഗസ്ഥരെ അപമാനിക്കാനും ശല്യപ്പെടുത്താനും പാകിസ്ഥാന്‍ ശ്രമിക്കുന്നെന്ന് ഇന്ത്യയും തങ്ങളുടെ ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് ഡെല്‍ഹിയെന്ന് പാകിസ്ഥാനും പരാതിപ്പെട്ടു. ഉദ്യോഗസ്ഥരെ പരിശോധിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാമാബാദിലേക്ക് തിരികെ വിളിച്ചിരുന്ന ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ പാകിസ്ഥാന്‍ ഇന്നലെ രാത്രി തിരികെ ന്യൂഡെല്‍ഹിയിലേക്ക് അടച്ചെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ല. മഹമൂദ് തിരികെ എത്തിയത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്ന് ഇന്ത്യ പ്രതികരിച്ചു.

പാകിസ്ഥാന്‍ ദേശീയ ദിന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനാണ് മഹമൂദ് ഡല്‍ഹിയിലെ പാക് എംബസിയില്‍ തിരികെയെത്തിയത്. വിദേശ കാര്യ സഹമന്ത്രി എംജെ അക്ബറിന് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. എന്നാല്‍ അക്ബര്‍ പരിപാടിയില്‍ പങ്കെടുത്തേക്കില്ലെന്നും പകരം മറ്റേതെങ്കിലും സഹമന്ത്രി പാക് നയതന്ത്ര കാര്യാലയത്തില്‍ എത്തിയേക്കുമെന്നുമാണ് സൂചന.

ഒരാഴ്ച മുന്‍പാണ് പാക് ഹൈക്കമ്മീഷണറെ ഇസഌമാബാദിലേക്ക് തിരികെ വിളിപ്പിച്ച്. അങ്ങേയറ്റം പ്രകോപനപരമായ നടപിടിയായാണ് ഇന്ത്യ ഇതിനെ കണ്ടത്. ഇസഌമാബാദില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസസ്ഥാലം റെയ്ഡ് ചെയ്യ്ുകയും വൈദ്യുതിയും കുടിവെള്ളവും തടസപ്പെടുത്തുകയും ചെയ്ത പാക് നടപടിക്കെതിരെ ഡെല്‍ഹിയില്‍ ഇന്ത്യ സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാകിസ്ഥാന്‍ തങ്ങളുടെ അംബാസഡറെ തിരികെ വിളിച്ചത്.

Comments

comments

Categories: FK News, Politics, Slider