എന്തു കൊണ്ട് ജൈവവൈവിധ്യം പ്രാധാന്യമര്‍ഹിക്കുന്നു

എന്തു കൊണ്ട് ജൈവവൈവിധ്യം പ്രാധാന്യമര്‍ഹിക്കുന്നു

നമ്മള്‍ ശ്വസിക്കുന്ന വായു, നമ്മള്‍ പാനം ചെയ്യുന്ന വെള്ളം, നമ്മള്‍ കഴിക്കുന്ന ഭക്ഷണം തുടങ്ങിയവ ജൈവവൈവിധ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ജൈവവൈവിധ്യം ഇന്നു വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അതിനു കാരണക്കാരാകട്ടെ, നമ്മള്‍ ഓരോരുത്തരും ഉള്‍പ്പെട്ട സമൂഹവും.

നഗരങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന ചിലര്‍ക്കെങ്കിലും വന്യജീവികള്‍ എന്നു പറയുന്നത്, ടെലിവിഷനിലെ കാഴ്ചകള്‍ മാത്രമാണ്. എന്നാല്‍ യാഥാര്‍ഥ്യമെന്നു പറയുന്നത്, നഗരവാസികള്‍ ഓരോരുത്തരും കഴിക്കുന്ന ഭക്ഷണവും, പാനം ചെയ്യുന്ന വെള്ളവും, ശ്വസിക്കുന്ന വായുവും വന്യജീവികള്‍ ഉള്‍പ്പെടുന്ന ജൈവവൈവിധ്യത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നതാണ്. ഇക്കാര്യം സാധൂകരിക്കാന്‍ ചില ഉദാഹരണങ്ങള്‍ മാത്രം മതി. സസ്യങ്ങള്‍ ഇല്ലാതെ ഓക്‌സിജന്‍ ഉണ്ടാകില്ല. പരാഗവിതരണം നടത്തുന്ന തേനീച്ചകളില്ലെങ്കില്‍ പഴങ്ങളോ പൂക്കളോ ഇല്ല. സുനാമി, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍നിന്നും നമ്മളെ സംരക്ഷിച്ചു നിര്‍ത്തുന്നത് പവിഴപ്പുറ്റുകളും, കണ്ടല്‍വനങ്ങളുമാണ്. നഗരത്തിലെ വായു മലിനീകരണത്തെ ആഗിരണം (absorb) ചെയ്യുന്നതു മരങ്ങളാണ്. ഇടതൂര്‍ന്ന മരങ്ങള്‍ (densetrees) അന്തരീക്ഷത്തില്‍നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യുന്നതില്‍ ഏറ്റവും ഫലപ്രദമാണ്. ഇത്തരം മരങ്ങളിലുണ്ടാകുന്ന ഫലങ്ങള്‍ സ്‌പൈഡര്‍ മങ്കീസ് (spider monkeys) എന്ന ഒരു പ്രത്യേക വിഭാഗം കുരങ്ങുകള്‍ ഭക്ഷണമാക്കാറുണ്ട്. ഇങ്ങനെ ഫലവര്‍ഗങ്ങള്‍ ഭക്ഷണമാക്കുമ്പോള്‍ അവയുടെ വിത്തുകളും പലയിടങ്ങളിലായി ചിതറാന്‍ ഇടവരും. ചിതറിക്കിടക്കുന്ന വിത്തുകളില്‍നിന്നും പുതിയ ചെടികള്‍ മുളപൊട്ടും. അവ വളര്‍ന്നു വലുതായി വന്‍മരമാവുകയും ചെയ്യും. ജൈവവൈവിധ്യം നിലനിര്‍ത്തുന്ന ഈ പ്രക്രിയയില്‍ സ്‌പൈഡര്‍ മങ്കീസ് വഹിക്കുന്ന പങ്കും ഇത്തരത്തില്‍ നോക്കുമ്പോള്‍ വളരെ വലുതാണ്.

മനുഷ്യര്‍ നടത്തുന്ന അസന്തുലിത പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും കൂട്ടവംശനാശത്തിന്റെ പുതുയുഗത്തിനു തുടക്കമിടുകയാണ്. ഇതിന്റെ സൂചനയാണു ഈ മാസം 19നു കെനിയയിലെ മൃഗശാലയില്‍ വച്ചു സുഡാന്‍ എന്ന ആണ്‍ വെള്ള കാണ്ടാമൃഗം മരിച്ച സംഭവമെന്നു പരിസ്ഥിതി സംരക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ജൈവവൈവിധ്യം സമ്പന്നമാണെങ്കില്‍, അതിന്റെ ആനുകൂല്യം മനുഷ്യനും ലഭിക്കുമെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. പല പുതിയ മരുന്നുകളും പ്രകൃതിയില്‍നിന്നും രൂപപ്പെടുത്തുന്നുണ്ട്. ഉദാഹരണമായി തേവാങ്കിന്റെ (കുരങ്ങ് വര്‍ഗത്തില്‍പ്പെടുന്ന ജീവി) രോമത്തില്‍ വളരുന്ന പൂപ്പല്‍(fungi) കാന്‍സര്‍ ചികിത്സയ്ക്ക് അത്യുത്തമമാണെന്നു വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പണം ഒരു അളവുകോലാണെങ്കില്‍, പരിസ്ഥിതി നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കു കോടിക്കണക്കിനു ഡോളറിന്റെ മൂല്യം കണക്കാക്കാം. അതാകട്ടെ, ആഗോള ജിഡിപിയുടെ ഇരട്ടിയോളം വരികയും ചെയ്യും. എന്നാല്‍ സമീപകാലത്ത് ജൈവവൈവിധ്യം പ്രതിസന്ധി നേരിടുകയാണ്. കാലാവസ്ഥ വ്യതിയാനം പോലുള്ള കാരണങ്ങള്‍ കൊണ്ടു ജൈവവൈവിധ്യത്തിനു സംഭവിച്ച നാശം, യൂറോപ്പിനുണ്ടാക്കിയ നഷ്ടം അവരുടെ മൊത്തം ജിഡിപിയുടെ മൂന്ന് ശതമാനം വരും അഥവാ 450 മില്യന്‍ യൂറോ വരുമെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ ഭൂമിയില്‍ അധിവസിക്കുന്ന ദശലക്ഷക്കണക്കിനു വരുന്ന ജീവികളില്‍(species) ഓരോന്നും തനത് സവിശേഷതയുള്ളവയാണ്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ വംശനാശം സംഭവിച്ചാല്‍ വീണ്ടും പുനസൃഷ്ടിക്കാന്‍ സാധിക്കാത്ത പ്രകൃതിദത്ത സൃഷ്ടിയാണ് ഓരോ ജീവിയും. കരാവാഗിയോ പെയ്ന്റിംഗിനേക്കാള്‍ (Caravaggio painting) സമ്പന്നമായ വിവരങ്ങളടങ്ങിയതാണ് ഓരോ ജീവിയുമെന്നു ഒരിക്കല്‍ ജൈവവൈവിധ്യത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന പ്രഫസര്‍ എഡ്‌വേഡ് ഒ. വില്‍സല്‍ 1985-ല്‍ തയാറാക്കിയ പ്രബന്ധത്തില്‍ എഴുതുകയുണ്ടായി.

സുഡാന്‍ എന്ന വെള്ള കാണ്ടാമൃഗം

മനുഷ്യര്‍ നടത്തുന്ന അസന്തുലിത പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും കൂട്ടവംശനാശത്തിന്റെ ഒരു പുതുയുഗത്തിനു തുടക്കമിടുകയാണ്. ഇതിന്റെ സൂചനയാണു ഈ മാസം 19നു കെനിയയിലെ മൃഗശാലയില്‍ വച്ചു സുഡാന്‍ എന്ന ആണ്‍ വെള്ള കാണ്ടാമൃഗം മരിച്ച സംഭവമെന്നു പരിസ്ഥിതി സംരക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വെള്ള കാണ്ടാമൃഗങ്ങളില്‍ രണ്ട് ഉപവിഭാഗങ്ങളുണ്ട്. വടക്കന്‍ വെള്ള കാണ്ടാമൃഗവും (northern white rhino), തെക്കന്‍ വെള്ള കാണ്ടാമൃഗവും (southern white rhino). സുഡാന്‍ വടക്കന്‍ വെള്ള കാണ്ടാമൃഗമായിരുന്നു. സുഡാന്‍ കൊല്ലപ്പെട്ടതോടെ, ഇനി വര്‍ഗത്തില്‍ രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളുടെ അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ വെള്ള കാണ്ടാമൃഗങ്ങളുടെ വര്‍ഗം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. സുഡാന്‍ എന്ന വെള്ള കാണ്ടാമൃഗം അമൂല്യജീവിയായിരുന്നു. അതിന്റെ മരണം അഗാധമായ ദുരന്തമാണ്. ഇത് വലിയൊരു പ്രതിസന്ധിയെയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നു WWF ന്റെ പ്രചാരണ വിഭാഗം ഡയറക്ടര്‍ കോളിന്‍ ബട്ട്ഫീല്‍ഡ് പറഞ്ഞു.

പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണു ഡബ്ല്യുഡബ്ല്യുഎഫ്. നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയിലൂടെയും ആഗോളവത്കരണത്തിലൂടെയും ഭൂമിക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായി നമ്മള്‍ വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണ്. ഇത് ഭൂമിയിലെ മറ്റു ജീവജാലങ്ങള്‍ക്കു മാത്രമല്ല, മനുഷ്യവംശത്തിനു തന്നെ ഭീഷണിയാവുകയാണെന്നു കോളിന്‍ ബട്ട്ഫീല്‍ഡ് പറയുന്നു.

ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങള്‍

ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുമ്പോള്‍, കൃഷിഭൂമിക്കും, വ്യവസായശാലകള്‍ നിര്‍മിക്കുന്നതിനും, പാര്‍പ്പിട സൗകര്യമൊരുക്കുന്നതിനുമായി കാട്ടുപ്രദേശങ്ങള്‍ അഥവാ വനങ്ങള്‍ വെട്ടിനശിപ്പിക്കും. ജൈവവൈവിധ്യം തകരുന്നതിന്റെ ആദ്യ ഘട്ടം ഇവിടെ തുടങ്ങുന്നു. 2016-ല്‍ മാത്രം ആഗോളതലത്തില്‍ 30ാ ഹെക്ടര്‍ വനപ്രദേശമാണ് ഇത്തരത്തില്‍ നഷ്ടമായതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാമതായി ഭക്ഷണത്തിനു വേണ്ടിയും, അനധികൃതമായും നടത്തുന്ന വേട്ടയും ജൈവവൈവിധ്യത്തിന്റെ നാശത്തിനു കാരണമാകുന്നുണ്ട്. ഭക്ഷണത്തിനു വേണ്ടി നടത്തിയ അനധികൃത വേട്ടയിലൂടെ ആള്‍ക്കുരങ്ങ്, നീര്‍ക്കുതിര, വാവല്‍ തുടങ്ങിയ 300-ാളം സസ്തനി വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ വംശനാശ ഭീഷണി നേരിടുകയാണ്.

ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുമ്പോള്‍, കൃഷിഭൂമിക്കും, വ്യവസായശാലകള്‍ നിര്‍മിക്കുന്നതിനും, പാര്‍പ്പിട സൗകര്യമൊരുക്കുന്നതിനുമായി കാട്ടുപ്രദേശങ്ങള്‍ അഥവാ വനങ്ങള്‍ വെട്ടിനശിപ്പിക്കും. ജൈവവൈവിധ്യം തകരുന്നതിന്റെ ആദ്യ ഘട്ടം ഇവിടെ തുടങ്ങുന്നു.

ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്ന മൂന്നാമത്തെ ഘടകമാണു മലിനീകരണം. കൊലയാളി തിമിംഗലം(killer whale) എന്ന് അറിയപ്പെടുന്ന ഓര്‍ക്ക, ഡോള്‍ഫിന്‍ (കടല്‍പ്പന്നി) തുടങ്ങിയ കടല്‍ജീവികള്‍ വ്യാവാസായിക മാലിന്യങ്ങള്‍ കാരണം ഭീഷണി നേരിടുകയാണ്. അതുപോലെ ഗ്ലോബല്‍ ഷിപ്പിങ്ങും(ആഗോളതലത്തില്‍ കപ്പല്‍ ഗതാഗതം വര്‍ധിച്ചപ്പോള്‍ എണ്ണയും, മറ്റ് അവശിഷ്ടങ്ങളും പുറന്തള്ളുന്നതിലൂടെ കടല്‍ മലിനപ്പെടുന്നു) ജൈവവൈവിധ്യത്തിന്റെ നാശത്തിനു കാരണമാകുന്നു.

ആറാമത് വംശനാശം

ഭൂമിയില്‍ ഇതുവരെ അഞ്ച് കൂട്ടവംശനാശമാണു സംഭവിച്ചിരിക്കുന്നത്. ആറാമത് കൂട്ട വംശനാശം ആരംഭിച്ചു കഴിഞ്ഞെന്നു ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ആദ്യത്തെ അഞ്ച് വംശനാശം സംഭവിച്ചത് അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളിലൂടെയും, ഹിമയുഗത്തിലൂടെയും മറ്റ് പ്രകൃതിപരമായ കാരണങ്ങളാലുമായിരുന്നു. എന്നാല്‍ ആറാമത് വംശനാശത്തിനു കാരണമാകുന്നത് മനുഷ്യരുടെ ജനസംഖ്യാ പെരുപ്പവും അനിയന്ത്രിതമായ വിഭവങ്ങളുടെ ഉപയോഗം കാരണവുമായിരിക്കുമെന്നാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. നിരവധി ജീവജാലങ്ങള്‍ക്കു വംശനാശം സംഭവിക്കുന്നത് സമീപകാലങ്ങളില്‍ വര്‍ധിച്ചു വരുന്നുണ്ട്. ഭൂമിയില്‍ ഇപ്പോഴുള്ള ജീവജാലങ്ങളില്‍ പകുതിയെണ്ണത്തിന്റെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതൊരു ജീവിയുടെയും വംശനാശം പ്രത്യക്ഷമായോ പരോക്ഷമായോ മറ്റു ജീവജാലങ്ങളെയും ബാധിക്കും. ഭൂമിയിലെ ആവാസവ്യവസ്ഥയെ തന്നെ അവ മാറ്റിമറിക്കുകയും ചെയ്യും.

Comments

comments

Categories: FK Special, Slider