റിവയ്‌റ പദ്ധതിക്കായി അസീസി നല്‍കിയത് 259 മില്ല്യണ്‍ ഡോളര്‍ കരാര്‍

റിവയ്‌റ പദ്ധതിക്കായി അസീസി നല്‍കിയത് 259 മില്ല്യണ്‍ ഡോളര്‍ കരാര്‍

പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണത്തിനായി പ്രസ്റ്റീജ് കണ്‍സ്ട്രക്ഷന്‍സിനെ നിയോഗിച്ചിരിക്കുകയാണ് അസീസിയ. 2019 മൂന്നാം പാദത്തില്‍ പണി പൂര്‍ത്തിയാകും

ദുബായ്: യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസീസി ഡെവലപ്‌മെന്റ്‌സ് തങ്ങളുടെ പ്രധാന പദ്ധതികളിലൊന്നായ അസീസി റിവയ്‌റയുടെ മൂന്നാം ഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണത്തിനായി പ്രസ്റ്റീജ് കണ്‍സ്ട്രക്ഷന്‍സിനെ നിയോഗിച്ചിരിക്കുകയാണ് അസീസിയ. 2019 മൂന്നാം പാദത്തില്‍ പണി പൂര്‍ത്തിയാകും. 259.1 മില്ല്യണ്‍ ഡോളറിന്റെ കരാറാണ് മൂന്നാം ഘട്ടത്തിന് നല്‍കിയിരിക്കുന്നത്.

10 നിലകളുള്ള 13 മിഡ് റൈസ് ബില്‍ഡിംഗുകളാകും അസീസി റിവയ്‌റയ്ക്കായി പ്രസ്റ്റീജ് നിര്‍മിക്കുക. ദുബായ് കനാലിന് അഭിമുഖമായിട്ടായിരിക്കും ഇത്. ഏപ്രില്‍ ഒന്നിന് മൂന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2019 മൂന്നാം പാദം ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.

ഫ്രഞ്ച് റിവയ്‌റയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗള്‍ഫ് നാട്ടിലും അസീസി റിവയ്‌റ ഉയര്‍ന്നുവരുന്നത്. 69 റെസിഡന്‍ഷ്യല്‍ ബില്‍ഡംഗുകളാണ് ആകെ പദ്ധതിയില്‍ ഉണ്ടാകുക

വളരെ വേഗത്തില്‍ ദുബായില്‍ പ്രീമിയര്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് അസീസി ശ്രമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് അസീസി റിയവ്‌റ-അസീസി ഗ്രൂപ്പ് ചെയര്‍മാന്‍ മിര്‍വയിസ് അസീസി പറഞ്ഞു.

വളരെ ഊര്‍ജ്ജസ്വലമാണ് ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖല. റിയല്‍റ്റി മേഖലയുടെ വിജയത്തിലേക്ക് ഞങ്ങളുടേതാകുന്ന സംഭാവന നല്‍കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഉന്നത ഗുണനിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ ഉപഭോക്താക്കളുടെ അഭിമുചി അനുസരിച്ച് ലഭ്യമാക്കും.

ഫ്രഞ്ച് റിവയ്‌റയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗള്‍ഫ് നാട്ടിലും അസീസി റിവയ്‌റ ഉയര്‍ന്നുവരുന്നത്. 69 റെസിഡന്‍ഷ്യല്‍ ബില്‍ഡംഗുകളാണ് ആകെ പദ്ധതിയില്‍ ഉണ്ടാകുക. 33 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ അസീസി വിക്‌റ്റോറിയ പദ്ധതിയും ഇവര്‍ വികസിപ്പിച്ചുവരികയാണ്. മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം സിറ്റിയിലെ ഡിസ്ട്രിക്റ്റ് ഏഴിലാണ് അസീസി വിക്‌റ്റോറിയ.

Comments

comments

Categories: Arabia