ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി മാറ്റിവയ്ക്കല്‍ വിജയകരമായി നടത്തി.

ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി മാറ്റിവയ്ക്കല്‍ വിജയകരമായി നടത്തി.

ഉത്തര കേരളത്തില്‍ ഇതാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ റോബോട്ടിക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തി. കണ്ണൂര്‍ സ്വദേശിയായ 50 കാരനാണ് ഏറ്റവും ആധുനികമായ ഡാവിഞ്ചി റോബോട്ടിക് സര്‍ജിക്കല്‍ സംവിധാനം ഉപയോഗിച്ച് വിജയകരമായി കിഡ്‌നി മാറ്റി വച്ചു. യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവി കുമാര്‍ കരുണാകരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ ടി എ എന്നിവയുടെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അഭയ് ആനന്ദ്, ഡോ. സൂര്‍ദാസ് , അനസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ പ്രീത ചന്ദ്രന്‍, ഡോ. കെ കിഷോര്‍, നെഫ്രോളജി വിഭാഗം ഡോ. സജിത്ത് നാരായണന്‍, ഡോ. ഫിറോസ് അസീസ്, ഡോ. ഇസ്മയില്‍ എന്‍ എ, ഡോ. ബെനിന്‍ ഹഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. വിജയകരമായി റോബോട്ടിക് കിഡ്‌നി മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലൂടെ റോബോട്ടിക് ശസ്ത്രക്രിയാ കേന്ദ്രമായി വളരണമെന്ന ആസ്റ്റര്‍ മിംസിന്റെ ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടെ അടുത്തിരിക്കുകയാണ്. യൂറോളജി, ഗൈനക്കോളജി, ഓങ്കോ സര്‍ജറി, ഗ്യാസ്‌ട്രോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി, കാര്‍ഡിയോതൊറാസിക് സര്‍ജറി എന്നീ വകുപ്പുകളില്‍ മിംസില്‍ ഇപ്പോള്‍ സൗകര്യമുണ്ട്.

Comments

comments

Categories: Health