ആരോഗ്യകരമായ ജീവിതത്തിന് ഇരിപ്പിലുമുണ്ട് കാര്യം

ആരോഗ്യകരമായ ജീവിതത്തിന് ഇരിപ്പിലുമുണ്ട് കാര്യം

ശരിയായ രീതിയിലാണോ നിങ്ങള്‍ ഇരിക്കുന്നത്..? പുറം വേദനയോ നടുവ് വേദനയോ നിങ്ങള്‍ക്കനുഭവപ്പെടുന്നെങ്കില്‍ അല്ലയെന്നു തന്നെയാണ് ഉത്തരം. ആരോഗ്യകരമായ ജീവിതശൈലിക്ക് ഇരിപ്പ്, നടപ്പ് എന്നീ കാര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷേ പലപ്പോഴും ഈ കാര്യങ്ങള്‍ക്ക് നാമത്ര പ്രാധാന്യം നല്‍കാറില്ല.

ഇപ്പോള്‍ തന്നെ നിങ്ങള്‍ നിവര്‍ന്നിരുന്നാണോ വായിക്കുന്നതെന്ന് ശ്രദ്ധിക്കൂ. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. നടുവ് വേദന വന്ന് അസഹ്യമാകുമ്പോള്‍ ഡോക്ടറെ കാണാനോടുന്നവരാണ് ഭൂരിപക്ഷവും. നന്നായി നിവര്‍ന്നിരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

നിവര്‍ന്നിരിക്കുമ്പോള്‍ ഡയഫ്രം നന്നായി പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ ഉന്മേഷം തോന്നും. ശരീരം കുനിഞ്ഞിരിക്കുമ്പോള്‍ നെഞ്ചിന് അധികം വികസിക്കാന്‍ സാധിക്കില്ല. അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നതാണ് ഉന്മേഷകുറവ് അനുഭവപ്പെടാന്‍ കാരണമാകുന്നത്. ശരിയായ ശ്വാസമെടുപ്പ് കൂടുതല്‍ ഓക്‌സിജന്‍ ഉള്ളില്‍ ചെന്ന് ഊര്‍ജ്ജസ്വലമായിരിക്കാന്‍ സഹായിക്കുന്നു. അനാവശ്യ കലോറിയെ പുറന്തള്ളുന്നതിനും ശരിയായ ഇരിപ്പ് സഹായിക്കും. കൂടാതെ മാനസിക പിരിമുറുക്കം മൂലമുള്ള തലവേദന അകലുകയും ചെയ്യും. മസിലുകള്‍ക്ക് അയവ് ലഭിക്കാത്തതുകൊണ്ടാണ് പലപ്പോഴും തലവേദനയ്ക്ക് കാരണമാകുന്നത്.

 

Comments

comments

Categories: Health