എവറസ്റ്റ് കീഴടക്കുമെന്ന് റോബോട്ട് സോഫിയ

എവറസ്റ്റ് കീഴടക്കുമെന്ന് റോബോട്ട് സോഫിയ

എവറസ്റ്റ് കീഴടക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് റോബോട്ട് സോഫിയ. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച ലോകത്തിലെ ആദ്യ വനിതാ റോബോട്ട് സോഫിയയാണ് യു.എന്‍.ഡി.പി സമ്മേളനത്തില്‍ വെച്ച് തന്റെ ലക്ഷ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എവറസ്റ്റ് കീഴടക്കിയാല്‍ സോഫിയ ലോകത്തെ ആദ്യ റോബോട്ടായി ചരിത്രത്തിലിടം നേടും. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗതിക്കാവശ്യമായ അവസരം നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഭാവിയിലേക്ക് വേണ്ടി ഭൂമിയെ നാം നശിപ്പിക്കാതെ സൂക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കാര്യങ്ങള്‍ സുഗമമാക്കുന്നതിനാണ് റോബോട്ടുകളും മെഷീനുകളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് സോഫിയ സൂചിപ്പിച്ചു. ദാരിദ്ര്യത്തേയും അഴിമതിയെയും തുടച്ചു നീക്കാനും നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനും ലിംഗ നീതി ഉറപ്പാക്കാനുമെല്ലാം സാങ്കേതിക വിദ്യ കൊണ്ട് കഴിയുമെന്ന അവര്‍ പറഞ്ഞു.

Comments

comments

Categories: FK News