രാജേഷ് അയ്യര്‍ ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക സിഇഒ

രാജേഷ് അയ്യര്‍ ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക സിഇഒ

2006 മുതല്‍ കൊട്ടക് മഹീന്ദ്രയുടെ വെല്‍ത്ത് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയായിരുന്നു രാജേഷ്

മുംബൈ: ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി രാജേഷ് അയ്യര്‍ നിയമിതനായി. നിക്ഷേപ സ്ഥാപനങ്ങളുടെ നിരയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ഡിഎച്ച്എഫ്എല്‍ പ്രമേരിക്കയുടെ വളര്‍ച്ചാ അവസരങ്ങളിലായിരിക്കും രാജേഷ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

25600 കോടി രൂപയിലധികം വരുന്ന ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍

2006 മുതല്‍ കൊട്ടക് മഹീന്ദ്രയുടെ വെല്‍ത്ത് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയായിരുന്നു രാജേഷ് അയ്യര്‍. കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി ഫാമിലി ഓഫീസ് ബിസിനസുകളുടെ തലവനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ അസറ്റ് മാനേജ്‌മെന്റ് ബിസിനസിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതായി കാണാമെന്നും ഉപഭോക്താക്കള്‍ക്കുവേണ്ടി സുസ്ഥിരമൂല്യം സൃഷ്ടിക്കുന്നതിന് വലിയ അവസരങ്ങള്‍ ഇവിടെയുണ്ടെന്നും ഡിഎച്ച്എഫ്എല്ലിന്റെ മാതൃസ്ഥാപനം വാധവന്‍ ഗ്ലോബല്‍ കാപ്പിറ്റലിന്റെ ചെയര്‍മാന്‍ കപില്‍ വാധവന്‍ പറഞ്ഞു. ഇന്ത്യന്‍ മൂലധന വിപണിയിലെ അനുഭവസമ്പത്തും വൈദഗ്ധ്യവും കൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരാന്‍ രാജേഷ് തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ധനകാര്യ ഉപദേശകരുമായും ഇന്ത്യയിലെ 26 നഗരങ്ങളിലായി വ്യാപിച്ചിരിക്കുന്ന വിതരണക്കാരുമായും രാജേഷിന് ശക്തവും ആഴത്തിലുള്ളതുമായ ബന്ധങ്ങളുണ്ടെന്ന് കമ്പനി പറഞ്ഞു.

ഇന്ത്യന്‍ ഇക്വിറ്റി, സ്ഥിരവരുമാന വിപണികള്‍ മുന്നില്‍വച്ച മുമ്പില്ലാത്ത വിധത്തിലെ സാധ്യതകള്‍ മുതലെടുക്കുന്നതിന് പ്രവര്‍ത്തിക്കുമെന്ന് രാജേഷ് പറഞ്ഞു. ചാര്‍ട്ടേഡ് കോസ്റ്റ് എക്കൗണ്ടന്റായ രാജേഷ് അയ്യര്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് കൂടിയാണ്. 25600 കോടി രൂപയിലധികം വരുന്ന ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍.

Comments

comments

Categories: Business & Economy