ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി; 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക് ഗ്രാറ്റുവിറ്റി പരിധി ഉയര്‍ന്നു; പ്രസവാവധി സേവനകാലയളവായി പരിഗണിക്കാനും അനുമതി

ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി; 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക് ഗ്രാറ്റുവിറ്റി പരിധി ഉയര്‍ന്നു; പ്രസവാവധി സേവനകാലയളവായി പരിഗണിക്കാനും അനുമതി

ന്യൂഡെല്‍ഹി : ഗ്രാറ്റുവിറ്റി തുക ഇരട്ടിയായി വര്‍ധിക്കാന്‍ സഹായകരമാവുന്ന പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ലോക്‌സഭ നേരത്തെ തന്നെ പാസക്കിയിരുന്ന ബില്‍ നിയമമായതോടെ ഉയര്‍ന്ന ഗ്രാറ്റുവിറ്റി തുക ലഭിക്കാന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഇനി അവസരമുണ്ടാകും. നികുതി രഹിതമായി 20 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റിയായി അവകാശപ്പെടാന്‍ ഇതോടെ സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാധിക്കും. ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശയാണ് യാഥാര്‍ഥ്യാമായത്. 5 വര്‍ഷം തുടര്‍ച്ചയായി ഒരു കമ്പനിയില്‍ ജോലി ചെയ്ത തൊഴിലാളിക്കാണ് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടാവുക.

പ്രസവാവധിക്കാലം സര്‍വീസിന്റെ ഭാഗമായി പരിഗണിച്ച് ഗ്രാറ്റുവിറ്റിയില്‍ പെടുത്താനും ഭേദഗതി വഴിയൊരുക്കിയിട്ടുണ്ട്. 1961ലെ പ്രസവാവധി നിയമപ്രകാരം 12 ആഴ്ചയായിരുന്ന അവധി 26 ആഴ്ചയായി കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്തിരുന്നു. ഗ്രാറ്റുവിറ്റി ഭേഗദതി നിയമത്തിലും 26 മാസത്തെ ഈ കാലയളവ് ഉള്‍പ്പെടുത്തി.

Comments

comments

Categories: FK News, Politics, Slider