ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ പാകിസ്ഥാന്‍ സൈന്യം ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് പാക് രാഷ്ട്രീയ നേതാവ് നദീം നുസ്രത്ത്; രാജ്യത്ത് മതഭീകരവാദം വളര്‍ത്തുന്നത് സൈന്യവും ഐഎസ്‌ഐയും ചേര്‍ന്നെന്നും വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി : പാകിസ്ഥാനില്‍ സൈന്യത്തിന്റെ പിന്തുണയോടെ ജിഹാദി ഗ്രൂപ്പുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും രാഷ്ട്രീയ പാര്‍ട്ടിയായ എംക്യുഎമ്മിന്റെ നേതാവുമായ നദീം നുസ്രത്ത് വെളിപ്പെടുത്തി. പാകിസ്ഥാന്‍ സൈന്യം പൂര്‍ണമായും തീവ്ര മത ചിന്താഗതികള്‍ക്ക് അടിമയായിത്തീര്‍ന്നിരിക്കുന്നു. ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കൊന്നെടുക്കുകയാണ് സൈന്യം ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രതികരിച്ചു.

രാജ്യത്ത് ഇപ്പോള്‍ മതഭീകര വാദം വളര്‍ത്തുന്നത് സൈന്യവും ഐഎസ്‌ഐയും ചേര്‍ന്നാണെന്നും നദീം കുറ്റപ്പെടുത്തി. ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമാണ് പാക് മണ്ണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്. യുഎന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളും ചേര്‍ന്ന് പാകിസ്ഥാനവിലെ ഭീകര താവളങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ശത്രുത അടിസ്ഥാനമാക്കിയ പാക് സൈന്യം ഇത് അവസാനിച്ചാല്‍ അസ്തിത്വ പ്രശ്‌നം നേരിടുമെന്നും നുസ്രത്ത് പറഞ്ഞു.

Comments

comments

Categories: FK News, Politics, Top Stories