പ്രൊഫഷണല്‍ ഫുട്‌ബോള്‍ വനിതാ ടീമുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രൊഫഷണല്‍ ഫുട്‌ബോള്‍ വനിതാ ടീമുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ വനിതാ ടീം രൂപീകരിക്കുന്നതിനായി ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി തേടിയിരിക്കുകയാണെന്ന് ക്ലബിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്‌വാര്‍ഡ്. പ്രീമിയര്‍ ലീഗിലെ പ്രധാന ടീമുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാത്രമാണ് നിലവില്‍ പ്രൊഫഷണല്‍ വനിതാ ടീം ഇല്ലാത്തത്. ഈ സാഹചര്യത്തില്‍ പല ഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ ടീമിനെ രൂപപ്പെടുത്താനും വുമന്‍സ് സൂപ്പര്‍ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഇവരെ കളിപ്പിക്കുന്നതിനുമുള്ള അംഗീകാരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് അധികൃതര്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളുടെ വനിതാ ടീമുകളാണ് നിലവില്‍ ഒന്നാം ഡിവിഷനില്‍ മത്സരങ്ങള്‍ക്കിറങ്ങുന്നത്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ആസ്റ്റണ്‍ വില്ല, വാറ്റ്‌ഫോര്‍ഡ് തുടങ്ങിയ ക്ലബുകളുടെ വനിതാ ടീമുകള്‍ രണ്ടാം ഡിവിഷനിലും കളിക്കുന്നുണ്ട്.

 

Comments

comments

Categories: Sports, Women