പുതിയ ജോയ്ന്റ് വെന്‍ച്വര്‍ പാര്‍ട്ണര്‍ഷിപ്പ് പദ്ധതിയുമായി ലിബര്‍ട്ടി മ്യൂച്വല്‍

പുതിയ ജോയ്ന്റ് വെന്‍ച്വര്‍ പാര്‍ട്ണര്‍ഷിപ്പ് പദ്ധതിയുമായി ലിബര്‍ട്ടി മ്യൂച്വല്‍

കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി മ്യൂച്വല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പുതിയ ഇന്ത്യന്‍ പ്രൊമോട്ടറായി ഇനാം സെക്യൂരിറ്റീസിനെയും ഡിപി ജിന്‍ഡാല്‍ ഗ്രൂപ്പിനെയും നിയമിച്ചു. മുന്‍ പ്രൊമോട്ടറായ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ പിന്തളളയാണ് പുതിയ പ്രൊമോട്ടര്‍മാര്‍ സ്ഥാനം ഉറപ്പിച്ചത്. ഇതുവഴി ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കി ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാകാനും ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് ജോയ്ന്റ് വെന്‍ച്വര്‍ പദ്ധതികള്‍ ശക്തിപ്പെടുത്താനും ലിബര്‍ട്ടി മ്യൂച്വല്‍ ഇന്‍ഷുറന്‍സിനു കഴിയും.

സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇനാം സെക്യൂരിറ്റീസ് ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ സംരംഭക വ്യവസായികള്‍ക്ക് മൂല്യ വര്‍ധിത സ്വകാര്യ കമ്പനികള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന കമ്പനിയാണ്. പ്രമുഖ വ്യവസായ കമ്പനിയായ ഡിപി ജിന്‍ഡാല്‍ ഗ്രൂപ്പ് ഒരു കമ്പനിയുടെ മിച്ചം ഓഹരി ഉടമസ്ഥതയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Comments

comments

Categories: Business & Economy