ചോര്‍ച്ച ഇനി ഒരു പ്രശ്‌നമല്ല

ചോര്‍ച്ച ഇനി ഒരു പ്രശ്‌നമല്ല

വാട്ടര്‍ പ്രൂഫിംഗ് രംഗത്തെ വിശ്വസ്തതയാര്‍ന്ന സേവനങ്ങളിലൂടെ മേഖലയില്‍ സാന്നിധ്യമുറപ്പിച്ച സ്ഥാപനമാണ് കോണ്‍ഫിക്‌സ്. കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രൊജക്റ്റുകള്‍ കൈകാര്യം ചെയ്ത ഇവര്‍ 3000ല്‍ പരം വീടുകളും കെട്ടിടങ്ങളും വിവിധ ബ്രാഞ്ചുകളിലായി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്

കെട്ടിടങ്ങളും വീടുകളും ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. പുതിയ മോഡല്‍ വീടുകളില്‍ പല ഇടങ്ങളിലും ഇന്ന് വാട്ടര്‍ പ്രൂഫിംഗ് നിര്‍ബന്ധ ഘടകമായി മാറി. വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ മനസിലാക്കി കോണ്‍ഫിക്‌സ് എന്ന പേരില്‍ സംരംഭം തുടങ്ങിയ തുടങ്ങിയ റഷീദ് ബാബു ഇന്ന് മേഖലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. വാട്ടര്‍ പ്രൂഫിംഗ് സേവനങ്ങള്‍ക്കു പുറമെ മേഖലയെ കുറിച്ച് ആളുകളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്ന പരിശീലന പരിപാടി നല്‍കുകയാണ് കോര്‍പ്പറേറ്റ് ട്രെയിനര്‍ കൂടിയായ റഷീദ് ബാബു. വാട്ടര്‍ പ്രൂഫിംഗ് മേഖലയിലെ വിവിധ സേവനങ്ങളെ കുറിച്ച് കോണ്‍ഫിക്‌സ് വാട്ടര്‍ പ്രൂഫിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ റഷീദ് ബാബു ഫ്യൂച്ചര്‍ കേരളയോട് പങ്കുവെക്കുന്നു.

ഈ മേഖല തെരഞ്ഞെടുക്കാനുണ്ടായ കാരണം?

അധികമാരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ് എന്നതിനാലാണ് ഈ മേഖലയെ കുറിച്ച് ചിന്തിച്ചത്. മാത്രമല്ല ഭാവിയില്‍ കൂടുതല്‍ സാധ്യതയുള്ള ബിസിനസ് എന്നതും ഈ തെരഞ്ഞെടുപ്പിനു കാരണമായി. വീടുകളിലും കെട്ടിടങ്ങളിലും ഏറ്റവുമധികം ആളുകള്‍ ഇന്ന് അഭിമുഖീകരിക്കുന്നതും ചോര്‍ച്ച പോലുള്ള സംഭവങ്ങളാണ്. കൊച്ചിയിലായിരുന്നു തുടക്കം. ആറ് വര്‍ഷം മുമ്പ് കോഴിക്കോടും ബ്രാഞ്ച് ആരംഭിച്ചു.

കോണ്‍ഫിക്‌സിന്റെ സേവനങ്ങള്‍ എവിടെയൊക്കെ ലഭ്യമാണ്?

കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി ഇപ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്-കല്‍പ്പറ്റ, കൊടുവള്ളി, വട്ടോളി, താമരശേരി, തലശേരി, പാനൂര്‍, കടവത്തൂര്‍, തളിപ്പറമ്പ്, ചെങ്ങന്നൂര്‍, തിരുവനന്തപുരം തുടങ്ങി കേരളത്തിന്റെ മുക്കിലും മൂലയിലും കോണ്‍ഫിക്‌സ് സേവനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒപ്പം മുംബൈ, ബെംഗളൂരു, ദുബായ്, അബുദാബി എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ധൃതി പിടിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാലത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ കെട്ടിടങ്ങളുടെയും വീടുകളുടെയും മറ്റും നിര്‍മാണങ്ങള്‍ എത്രത്തോളം സുരക്ഷിതമാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചോര്‍ച്ച എന്നത് ഇന്ന് സര്‍വസാധാരണമായി മാറുമ്പോള്‍ വാട്ടര്‍ പ്രൂഫിംഗിന്റെ സാധ്യതകള്‍ ഉയരുകയാണ്

റഷീദ് ബാബു
മാനേജിംഗ് ഡയറക്റ്റര്‍

കോണ്‍ഫിക്‌സ് വാട്ടര്‍ പ്രൂഫിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ്‌

കോണ്‍ഫിക്‌സ് നല്‍കുന്ന സേവനങ്ങള്‍? ചെലവുകള്‍ ?

വാട്ടര്‍ പ്രൂഫിംഗ്, ക്രാക്ക് ഫില്ലിംഗ്, പ്രഷര്‍ ഗ്രൗട്ടിംഗ്, അണ്ടര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റസ്, സണ്‍ ലൈറ്റ് പ്രോട്ടക്ഷന്‍, സ്റ്റീല്‍ പ്രോട്ടക്ഷന്‍, പി യു ഇഞ്ചക്ഷന്‍, ഇന്റഗ്രല്‍ വാട്ടര്‍ പ്രൂഫിംഗ്, എക്‌സ്പാന്‍ഷന്‍ ജോയിന്റ് വര്‍ക്‌സ്, ബേസ്‌മെന്റ് വാട്ടര്‍ പ്രൂഫിംഗ് തുടങ്ങി ഇത്തരത്തിലുള്ള എല്ലാ സേവനങ്ങളും കോണ്‍ഫിക്‌സ് ചെയ്തു നല്‍കും. ഇതിനു പുറമെ നിരവധി ആളുകള്‍ക്ക് വാട്ടര്‍ പ്രൂഫിംഗിനെ കുറിച്ചുള്ള ക്ലാസുകളും സെമിനാറുകളും ട്രെയിനിംഗും നല്‍കുന്നുണ്ട്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 25 മുതല്‍ 190 വരെയുള്ള വാട്ടര്‍ പ്രൂഫിംഗാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ലഭ്യമായ എല്ലാതരം വാട്ടര്‍ പ്രൂഫിംഗുകളും ഞങ്ങള്‍ നല്‍കുന്നുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ ചെയ്യുന്നതിന് കമ്പനി ഗാരന്റി ഒന്നും നല്‍കുന്നില്ല. സ്വകയര്‍ ഫീറ്റിന് 40 നു മേലെ ചെലവു വരുന്ന വാട്ടര്‍ പ്രൂഫിംഗുകള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ ഗാരന്റി ഞങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്.

കോണ്‍ഫിക്‌സ് ചെയ്ത പ്രൊജക്റ്റുകളെക്കുറിച്ച്?

കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രൊജക്റ്റുകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. 3000ല്‍ പരം വീടുകളും കെട്ടിടങ്ങളും വിവിധ ബ്രാഞ്ചുകളിലായി വിജയകരമായി പൂര്‍ത്തിയാക്കി. കൂടാതെ കോണ്‍ഫിക്‌സില്‍ തന്നെ മറ്റ് രണ്ട് ബ്രാഞ്ചുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍സ്ട്രക്ഷനും ട്രേഡിംഗും. എല്ലാതരം വാട്ടര്‍ പ്രൂഫിംഗ് മെറ്റീരിയലുകളും മൊത്തമായി മാര്‍ക്കറ്റില്‍ നല്‍കുന്നു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ ബയോ മെഡിക്കല്‍ ആശുപത്രിയായ കെ എം ചെറിയാന്‍ ഹോസ്പിറ്റല്‍, മലബാര്‍ ഡെവലപ്പേഴ്‌സ് എന്നിവരുടെ വര്‍ക്കുകള്‍ നിലവില്‍ ചെയ്തു വരികയാണ്.

Comments

comments