ഗോദ്‌റെജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഗോദ്‌റെജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു

റോള്‍സ് റോയ്‌സുമായി ചേര്‍ന്ന് 2000 ദശലക്ഷം രൂപയുടെ കരാര്‍

കൊച്ചി: ഗോദ്‌റെജ് & ബോയ്‌സ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ സഹസ്ഥാപനമായ ഗോദ്‌റെജ് എയറോസ്‌പേസിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. എയ്‌റോ എഞ്ചിന്‍ നിര്‍മാണ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവെക്കാനുള്ള ഗോദ്‌റെജിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര സൗകര്യങ്ങളാണ് പുതിയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഗോദ്‌റെജിന്റെ സാങ്കേതിക വിദ്യാ മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ആഗോള കമ്പനിയായ റോള്‍സ് റോയ്‌സ് ഗോദ്‌റെജുമായുള്ള സഹകരണം വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2000 ദശലക്ഷം രൂപയുടെ കരാറാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത്. റോള്‍സ് റോയ്‌സിന്റെ സിവില്‍ എയ്‌റോസ്‌പേസ് എഞ്ചിനുകള്‍ക്ക് ആവശ്യമുള്ള ഘടകങ്ങളാണ് ഗോദ്‌റെജ് നിര്‍മിക്കുക. യുനിസണ്‍ റിംഗ്‌സ്, കോംപ്ലെക്‌സ് ഫാബ്രിക്കേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ ഏറ്റവും മികച്ച എയ്‌റോസ്‌പേസ് സൗകര്യങ്ങളോടു കൂടിയതാണ് മുംബൈയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ്. 500 ദശലക്ഷം രൂപയാണ് ഇതിനായി ഗോദ്‌റെജ് നിക്ഷേപിച്ചിരിക്കുന്നത്

രാജ്യത്തെ ഏറ്റവും മികച്ച എയ്‌റോസ്‌പേസ് സൗകര്യങ്ങളോടു കൂടിയതാണ് മുംബൈയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ്. 500 ദശലക്ഷം രൂപയാണ് ഇതിനായി ഗോദ്‌റെജ് നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്തെ എയ്‌റോസ്‌പേസ് മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തിയുള്ളതാണ് പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സെന്ന് ഗോദ്‌റെജ് & ബോയ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജംഷിദ് ഗോദ്‌റെജ് പറഞ്ഞു. റോള്‍സ് റോയ്‌സുമായുള്ള സഹകരണം കൂടുതല്‍ ദൃഢമാക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് എയ്‌റോസ്‌പേസ് വ്യവസായം വളര്‍ത്തിയെടുക്കുതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായുള്ള പ്രതിബദ്ധതയാണ് ഗോദ്‌റെജ് & ബോയ്‌സുമായുള്ള സഹകരണത്തിലൂടെ പ്രകടമാകുന്നതെന്ന് റോള്‍സ് റോയ്‌സ് ഇന്ത്യ & ദക്ഷിണേഷ്യ പ്രസിഡന്റ് കിഷോര്‍ ജയരാമന്‍ പറഞ്ഞു. ഈ കരാറിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കൂടുതല്‍ വേഗത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy