അംബേദ്കറെ അപമാനിച്ചെന്ന പേരില്‍ വികാരം വ്രണപ്പെട്ട പരാതിക്കാരനും കേസെടുക്കാന്‍ പറഞ്ഞ കോടതിയും തോക്കില്‍ കയറി വെടിവെച്ചോ? വിവാദ ട്വീറ്റ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന്!

അംബേദ്കറെ അപമാനിച്ചെന്ന പേരില്‍ വികാരം വ്രണപ്പെട്ട പരാതിക്കാരനും കേസെടുക്കാന്‍ പറഞ്ഞ കോടതിയും തോക്കില്‍ കയറി വെടിവെച്ചോ? വിവാദ ട്വീറ്റ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന്!

ജോധ്പൂര്‍ : ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറിനെ അപമാനിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം ഹാര്‍ദീക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ പ്രത്യേക എസ്‌സി/ എസ്ടി കോടതി ഉത്തരവിട്ടത് വാസ്തവം പരിശോധിക്കാതെയെന്ന് സൂചന. ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുളള ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നതെന്നും യഥാര്‍ഥ പാണ്ഡ്യക്ക് സംഭവത്ില്‍ പങ്കില്ലെന്നുമാണ് വ്യക്തമാകുന്നത്. @sirhadrik3777 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വിവാദ ട്വീറ്റുണ്ടായിരിക്കുന്നത്. അതേസമയം ഹാര്‍ദികിന്റെ വേരിഫൈ ചെയ്യപ്പെട്ട യഥാര്‍ഥ അക്കൗണ്ടായ @hardikpandya7 ല്‍ നിന്ന് ഇത്തരമൊരു ട്വീറ്റ് ഉണ്ടായിട്ടുമില്ല. രവിന്ദ്ര ജഡേജയുടെ പേരിലുളള പ്രശസ്ത പാരഡി അക്കൗണ്ടായ @sirjadeja പോലെ പാരഡി അക്കൗണ്ടിലെ ട്വീറ്റ് കണ്ടിട്ടാണ് പരാതിക്കാരനും കോടതിക്കും കലി കയറിയതെന്ന് സാരം.

ഡോ. അംബേദ്കറിനെ അപമാനിച്ചുകൊണ്ട് ഡിസംബര്‍ 26ന് ഹാര്‍ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തു എന്ന പരാതിയുമായി രാഷ്ട്രീയ ഭീം സേന പ്രവര്‍ത്തകന്‍ മേഘ്‌വാളാണ് കോടതിയെ സമീപിച്ചിരുന്നത്. ഭരണഘടനാ ശില്‍പിയെയും ഭരണഘടനയെയും അംബേദ്കര്‍ അംഗമായ സമുദായത്തെയും ട്വീറ്റിലൂടെ അപമാനിക്കാനാണ് പ്രശസ്ത ക്രിക്കറ്ററായ ഹാര്‍ദിക് പാണ്ഡ്യ ശ്രമിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഡിസംബര്‍ 26ന് നടത്തിയ ട്വീറ്റില്‍ ‘ഏത് അംബേദ്കര്‍? ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കിയ വ്യക്തിയോ അതോ സംവരണമെന്ന രോഗം രാജ്യത്ത് പടര്‍ത്തിയ മനുഷ്യനോ’ എന്നായിരുന്നു ചോദിച്ചിരുന്നത്. കേസില്‍ ഹാര്‍ദിക് രക്ഷപെടുമെങ്കിലും വ്യാജ അക്കൗണ്ടിനു പിന്നിലൊളിച്ച വ്യക്തി നിയമ നടപടികള്‍ നേരിടേണ്ടി വരും. ഇയാളെ കണ്ടെത്താനാവും പൊലീസിന്റെ അടുത്ത ശ്രമം.

 

Comments

comments

Categories: FK News, Politics, Top Stories