ഒരു ബില്ല്യണ്‍ ഡോളര്‍ സമാഹരണം ലക്ഷ്യമിട്ട് ദുബായ് സ്റ്റാര്‍ട്ടപ്പ് സമ്മേളനം

ഒരു ബില്ല്യണ്‍ ഡോളര്‍ സമാഹരണം ലക്ഷ്യമിട്ട് ദുബായ് സ്റ്റാര്‍ട്ടപ്പ് സമ്മേളനം

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് പരിപാടി നടക്കുന്നത്

ദുബായ്: എയിം (ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗ്) സ്റ്റാര്‍ട്ടപ്പിന്റെ രണ്ടാം പതിപ്പ് ഏപ്രില്‍ 9 മുതല്‍ 11 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വച്ച് നടക്കും. പരിപാടിയിലൂടെ ഒരു ബില്ല്യണ്‍ ഡോളര്‍ ഫണ്ടിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏര്‍പ്പാടാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇ സാമ്പത്തിക കാര്യമന്ത്രാലയമാണ് പരിപാടി നടത്തുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരില്‍ നിന്ന് ഫണ്ടിംഗ് നേടാന്‍ അവസരമൊരുക്കുകയാണ് പരിപാടി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

‘സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയ്ക്കുമായി സാങ്കേതിക വിദ്യ’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യ അജണ്ട. 200ഓളം സ്റ്റാര്‍ട്ടപ്പുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ

‘സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയ്ക്കുമായി സാങ്കേതിക വിദ്യ’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യ അജണ്ട. 200ഓളം സ്റ്റാര്‍ട്ടപ്പുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സംരംഭങ്ങള്‍ക്ക് ഇപ്പോഴും റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഗള്‍ഫ് മേഖലയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്. അതിവേഗത്തിലാണ് സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ വളര്‍ച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ല്‍ 260 സ്റ്റാര്‍ട്ടപ്പ് ഡീലുകളാണ് മേഖലയില്‍ നടന്നത്. ഇതിലൂടെ 560 മില്ല്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേടാനായി. 2016ല്‍ 176 ഡീലുകളിലൂടെ 249 മില്ല്യണ്‍ ഡോളര്‍ നേടിയ സ്ഥാനത്താണിത്.

ചെറിയ കമ്പനികളോ പ്രോത്സാഹിപ്പിക്കാനായി നിയമങ്ങളടക്കം ലളിതവല്‍ക്കരിക്കുകയെന്ന ആശയമാണ് സര്‍ക്കാരിനുള്ളത്. എയിം സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന മത്സരത്തില്‍ വിജയികളാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏകദേശം 50,000 ഡോളറിന്റെ കാഷ്‌പ്രൈസ് ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിന്റെ അനുഗ്രഹാശിസുകളോടെ നടക്കുന്ന ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗിനോട് അനുബന്ധിച്ചാണ് സ്റ്റാര്‍ട്ടപ്പ് സമ്മേളനവും നടക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ളതാണ് ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗ്.

Comments

comments

Categories: Arabia