മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി ആരോപണം ബിസിസിഐ തള്ളി, മൂന്ന് കോടി രൂപയുടെ ശമ്പളക്കരാറില്‍ ഉള്‍പ്പെടുത്തും

മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി ആരോപണം ബിസിസിഐ തള്ളി, മൂന്ന് കോടി രൂപയുടെ ശമ്പളക്കരാറില്‍ ഉള്‍പ്പെടുത്തും

മുംബൈ: ടീം ഇന്ത്യ പേസ് ബൗളറായ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ പാക്കിസ്ഥാനി സ്ത്രീയില്‍ നിന്നും ഒത്തുകളിയുമായി ബന്ധപ്പെട്ട് താരം പണം വാങ്ങിയെന്ന ആരോപണം പരിശോധനയ്ക്ക് ശേഷം ബിസിസിഐ തള്ളി. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ് ഷമി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ ബിസിസിഐ അദ്ദേഹത്തെ മൂന്ന് കോടി രൂപ പ്രതിവര്‍ഷം ലഭിക്കുന്ന ഗ്രേഡ് ബിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഹസിന്‍ ജഹാന്റെ ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷമിയുമായുള്ള ശമ്പളക്കരാര്‍ തല്‍കാലം ബിസിസിഐ നിര്‍ത്തി വെച്ചിരുന്നു. മുഹമ്മദ് ഷമി നിരപരാധിയാണെന്ന് ബിസിസിഐ കണ്ടെത്തിയതോടെ താരത്തിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ സീസണില്‍ അദ്ദേഹം അംഗമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന് വേണ്ടി കളിക്കാനിറങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

 

Comments

comments

Categories: Slider, Sports