ത്രിരാഷ്ട്ര വനിതാ ട്വന്റി20: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ത്രിരാഷ്ട്ര വനിതാ ട്വന്റി20: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

മുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. സ്‌കോര്‍- ഇന്ത്യ: 152-5 (20 ഓവര്‍), ഓസ്‌ട്രേലിയ: 156-4 (18). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമല്ലാത്തതായിരുന്നു. ഓപ്പണര്‍മാരിലൊരാളായ സ്മൃതി മന്ദാന 41 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 21 പന്തുകളില്‍ നിന്നും 35 റണ്‍സ് നേടിയ അനുജ പാട്ടീലായിരുന്നു ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്‌ലി ഗാര്‍ഡ്‌നര്‍, എല്ലിസെ പെറി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അതേസമയം, 32 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത ബേത് മൂണിയും യഥാക്രമം 39, 35 റണ്‍സ് വീതമെടുത്ത എലിസ് വില്ലാനി, മെഗ് ലാന്നിങ് എന്നിവരാണ് ഓസ്‌ട്രേലിയയുടെ വിജയം അനായാസമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റുകള്‍ കണ്ടെത്തി. 25-ാം തിയതി ഇംഗ്ലണ്ടിനെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം.

 

Comments

comments

Categories: Sports