Archive

Back to homepage
FK News Politics Top Stories

അംബേദ്കറെ അപമാനിച്ചെന്ന പേരില്‍ വികാരം വ്രണപ്പെട്ട പരാതിക്കാരനും കേസെടുക്കാന്‍ പറഞ്ഞ കോടതിയും തോക്കില്‍ കയറി വെടിവെച്ചോ? വിവാദ ട്വീറ്റ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന്!

ജോധ്പൂര്‍ : ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറിനെ അപമാനിച്ചെന്ന പരാതിയില്‍ ക്രിക്കറ്റ് താരം ഹാര്‍ദീക് പാണ്ഡ്യക്കെതിരെ കേസെടുക്കാന്‍ പ്രത്യേക എസ്‌സി/ എസ്ടി കോടതി ഉത്തരവിട്ടത് വാസ്തവം പരിശോധിക്കാതെയെന്ന് സൂചന. ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുളള ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നതെന്നും

FK News Politics Slider World

പാകിസ്ഥാന് ചൈനയുടെ സമ്മാനം! അത്യാധുനിക മിസൈല്‍ ട്രാക്കിംഗ് സംവിധാനം ചൈന പാകിസ്ഥാനില്‍ സ്ഥാപിച്ചു; ഒരേ സമയം വിവിധ ലക്ഷ്യങ്ങളിലേക്ക് ആണവ മിസൈലുകള്‍ അയക്കാന്‍ സൗകര്യം

ന്യൂഡെല്‍ഹി : തദ്ദേശീയമായി വികസിപ്പിച്ച തെരച്ചില്‍ യന്ത്രം ഘടിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പാകിസ്ഥാന് അത്യാധുനിക മിസൈല്‍ ട്രാക്കിംഗ് സംവിധാനം കൈമാറിയ വിവരം ചൈനയും പുറത്തു വിട്ടു. ഇന്ത്യയെ നേരിടാന്‍

Slider Sports

മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി ആരോപണം ബിസിസിഐ തള്ളി, മൂന്ന് കോടി രൂപയുടെ ശമ്പളക്കരാറില്‍ ഉള്‍പ്പെടുത്തും

മുംബൈ: ടീം ഇന്ത്യ പേസ് ബൗളറായ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ പാക്കിസ്ഥാനി സ്ത്രീയില്‍ നിന്നും ഒത്തുകളിയുമായി ബന്ധപ്പെട്ട് താരം പണം വാങ്ങിയെന്ന ആരോപണം പരിശോധനയ്ക്ക് ശേഷം ബിസിസിഐ തള്ളി. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്

Sports

സന്തോഷ് ട്രോഫി: കര്‍ണാടകയ്ക്കും മിസോറാമിനും തകര്‍പ്പന്‍ ജയം

ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കര്‍ണാടകയ്ക്കും മിസോറാമിനും തകര്‍പ്പന്‍ ജയം. കര്‍ണാടക ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോവയെ പരാജയപ്പെടുത്തിയപ്പോള്‍ ഒഡീഷയ്‌ക്കെതിരെ 5-0ത്തിനായിരുന്നു മിസോറാം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 27-ാം മിനുറ്റില്‍ കപില്‍ ഹോബിള്‍ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നതിന്

FK News Politics Slider

ജയലളിതയുടെ ആശുപത്രി വാസത്തിനിടെ സിസിടിവി ക്യാമറകളെല്ലാം ഓഫാക്കിയിരുന്നെന്ന് അപ്പോളോ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡി; ജയയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്‌തെന്ന് ആശുപത്രി

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികില്‍സയില്‍ കഴിഞ്ഞ 75 ദിവസം അപ്പോളോ ആശുപത്രിയിലെ ഐസിയുവിലെ സിസിടിവി സംവിധാനം ഓഫ് ചെയ്തിരുന്നെന്ന് ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി വെളിപ്പെടുത്തി. ജയലളിതയുടെ കൂടെയെത്തിയവര്‍ തന്നെയാണ് സ്വകാര്യത ചൂണ്ടിക്കാട്ടി ക്യാമറകള്‍ ഓഫ് ചെയ്തത്.

Sports

കലൂര്‍ സ്റ്റേഡിയത്തെ സംബന്ധിച്ച തര്‍ക്കം: മനുഷ്യ മതില്‍ തീര്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യ മതില്‍ തീര്‍ക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍. മാര്‍ച്ച് 25-ാം തിയതി ഉച്ചയ്ക്ക് 2.30ന് രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നില്‍ മനുഷ്യ

FK News Politics Top Stories

എല്ലാം സുഭദ്രമെന്ന് അമിത് ഷാ; 2014ലേതിനേക്കാളും കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തും; പ്രധാനമന്ത്രി വാരണാസിയില്‍ തന്നെ മത്സരിക്കുമെന്നും ബിജെപി അധ്യക്ഷന്‍

ന്യൂഡെല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയും മാസങ്ങള്‍ ഏറെയുണ്ടെങ്കിലും ഇപ്പോഴേ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ താത്കാലികം മാത്രമാണെന്ന് സൂചിപ്പിച്ച ബിജെപി അധ്യക്ഷന്‍ പാര്‍ട്ടിയും മുന്നണിയും 2019ല്‍ ഇപ്പോഴുള്ളതിനേക്കാള്‍ അധികം സീറ്റുകള്‍ നേടി അ ്ധികാരത്തിലെത്തുമെന്നും

Sports

ഐപിഎല്ലില്‍ ക്യാച്ചെടുക്കുന്ന ആരാധകര്‍ക്ക് സമ്മാനവുമായി ടാറ്റ മോട്ടോഴ്‌സ്

മുംബൈ: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പതിനൊന്നാം സീസണിലെ മത്സരങ്ങള്‍ക്കിടെ ബൗണ്ടറി കടക്കുന്ന പന്ത് ക്യാച്ച് ചെയ്യുന്നവര്‍ക്ക് ഒരുലക്ഷം രൂപ വീതം സമ്മാനം നല്‍കാനൊരുങ്ങി ഐപിഎല്ലിന്റെ ഔദ്യോഗിക പാര്‍ട്ണറായ ടാറ്റ മോട്ടോഴ്‌സ്. ഗാലറിയിലേക്ക് ഉയര്‍ന്നു വരുന്ന പന്ത്

More

ഗുജറാത്തില്‍ ഇന്ത്യന്‍ നേവിയുടെ വിമാനം തകര്‍ന്നു

ഗുജറാത്ത്: ഗുജറാത്തിലെ പോര്‍ബന്തറില്‍ ഇന്ത്യന്‍ നേവിയുടെ വിമാനം തകര്‍ന്നു വീണു. എഞ്ചിന്‍ തകരാറു മൂലം ആളില്ലാ വിമാനമാണ് തകര്‍ന്നു വീണത്. പോര്‍ബന്തര്‍ നാവികസേന ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല.

More

കുപ്പിവെള്ളത്തിന്റെ വില കുറയും

വേനലായതോടെ കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുമെന്ന് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍. ഏപ്രില്‍ രണ്ട് മുതല്‍ വില പ്രാബല്യത്തില്‍ വരുമെന്ന് അസോസിയേഷന്‍ അറിയിച്ചു. വന്‍കിട കമ്പനികളും ചില സര്‍ക്കാര്‍ ഏജന്‍സികളും 15 മുതല്‍ 20 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. വേനല്‍ക്കാലത്ത് കുടിവെള്ളത്തിന്

More

നോട്ട് അസാധുവാക്കലിനു പിന്നിലെ യുക്തി മനസിലാകുന്നില്ല: നാരായണ മൂര്‍ത്തി

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കു പിന്നിലെ യുക്തി മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ഇന്ത്യന്‍ ഐടി രംഗത്തെ പ്രമുഖനുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വിദഗ്ധനല്ല താനെന്ന

Sports

ത്രിരാഷ്ട്ര വനിതാ ട്വന്റി20: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

മുംബൈ: ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. സ്‌കോര്‍- ഇന്ത്യ: 152-5 (20 ഓവര്‍), ഓസ്‌ട്രേലിയ: 156-4 (18). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമല്ലാത്തതായിരുന്നു. ഓപ്പണര്‍മാരിലൊരാളായ സ്മൃതി മന്ദാന

FK News

എവറസ്റ്റ് കീഴടക്കുമെന്ന് റോബോട്ട് സോഫിയ

എവറസ്റ്റ് കീഴടക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് റോബോട്ട് സോഫിയ. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച ലോകത്തിലെ ആദ്യ വനിതാ റോബോട്ട് സോഫിയയാണ് യു.എന്‍.ഡി.പി സമ്മേളനത്തില്‍ വെച്ച് തന്റെ ലക്ഷ്യം വെളിപ്പെടുത്തിയിരിക്കുന്നത്. എവറസ്റ്റ് കീഴടക്കിയാല്‍ സോഫിയ ലോകത്തെ ആദ്യ റോബോട്ടായി ചരിത്രത്തിലിടം നേടും. ശാസ്ത്രവും

FK News Politics Top Stories

രാജ്യത്തിനായി പോരാടി മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം; 3,400 കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും

ന്യൂഡെല്‍ഹി : രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിമാസം 10,000 രൂപയാണ് നിലവില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ മക്കള്‍ക്ക് നല്‍കി വരുന്നത്. സൈന്യത്തില്‍ നിന്നും രാഷ്ട്രീയമായും ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ

Slider Top Stories

ആസ്തികളുടെ നിരീക്ഷണത്തിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിക്കും

ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള തങ്ങളുടെ ആസ്തികള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഉപഗ്രഹ ചിത്രങ്ങളെ റെയില്‍വേ പ്രയോജനപ്പെടുത്തും. ഇതിനായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുമായി റെയ്ല്‍വേ ധാരണാപത്രം ഒപ്പുവെച്ചു. ഐഎസ്ആര്‍ഒയുടെ ഭുവന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ എടുക്കുക.

Slider Top Stories

ഡിജിറ്റല്‍ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിന് സാധിക്കും: മുഖ്യമന്ത്രി

കൊച്ചി: ഡിജിറ്റല്‍ രംഗത്ത് വലിയ മുന്നേറ്റം നടത്താന്‍ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ ജീവിതശൈലി സാര്‍വത്രികമാക്കുകയും സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ # ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടി ഉദ്ഘാടനം

Business & Economy

രാജേഷ് അയ്യര്‍ ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക സിഇഒ

മുംബൈ: ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി രാജേഷ് അയ്യര്‍ നിയമിതനായി. നിക്ഷേപ സ്ഥാപനങ്ങളുടെ നിരയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ഡിഎച്ച്എഫ്എല്‍ പ്രമേരിക്കയുടെ വളര്‍ച്ചാ അവസരങ്ങളിലായിരിക്കും രാജേഷ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍

Business & Economy

പിഎന്‍ബിയുടെ നഷ്ടം 14500 കോടി രൂപയായേക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: വജ്രവ്യാപാരികള്‍ നടത്തിയ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കി (പിഎന്‍ബി)ന് 14500 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തട്ടിപ്പിലൂടെ കൈമോശം വന്ന പണവും പ്രതീക്ഷിത നഷ്ടങ്ങളും ചേര്‍ത്താണിത്. നീരവ് മോദിയും മെഹുല്‍

FK News Politics Slider

ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി; 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക് ഗ്രാറ്റുവിറ്റി പരിധി ഉയര്‍ന്നു; പ്രസവാവധി സേവനകാലയളവായി പരിഗണിക്കാനും അനുമതി

ന്യൂഡെല്‍ഹി : ഗ്രാറ്റുവിറ്റി തുക ഇരട്ടിയായി വര്‍ധിക്കാന്‍ സഹായകരമാവുന്ന പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ലോക്‌സഭ നേരത്തെ തന്നെ പാസക്കിയിരുന്ന ബില്‍ നിയമമായതോടെ ഉയര്‍ന്ന ഗ്രാറ്റുവിറ്റി തുക ലഭിക്കാന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ഇനി അവസരമുണ്ടാകും.

More

5ജി ബ്രോഡ്ബാന്‍ഡ് വിന്യാസം: ചൈന ഏറെ മുന്നിലെന്ന് നോക്കിയ

ന്യൂഡെല്‍ഹി: 5ജി ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കുള്ള മുന്നൊരുക്കത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന ഏറെ മുന്നിട്ടു നില്‍ക്കുന്നതായി ഫിന്നിഷ് നെറ്റ്‌വര്‍ക്ക് ഉപകരണ നിര്‍മാതാക്കളായ നോക്കിയ. സെക്കന്റില്‍ ഒരു ജിബി ഡൗണ്‍ലോഡിംഗ് വേഗതയുള്ള 4ജിയെ അപേക്ഷിച്ച് 20 ജിബി വേഗത ഉറപ്പുനല്‍കുന്ന പുതുതലമുറ