സബ് കളക്ടറുടെ ഭൂമി ഇടപാട്; റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തിയറിയിച്ച് മന്ത്രി

സബ് കളക്ടറുടെ ഭൂമി ഇടപാട്; റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തിയറിയിച്ച് മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ റവന്യൂ മന്ത്രി അതൃപ്തിയറിയിച്ചു. മന്ത്രി ആവശ്യപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്കിയിട്ടില്ല.

ദിവ്യ എസ് അയ്യരുടെ ഭൂമി ഇടപാട് ഭര്‍ത്താവും എംഎല്‍എയുമായ കെഎസ് ശബരീനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന ആരോപണം ശക്തമാകുന്നുണ്ട്. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ പുറമ്പോക്കെന്ന് കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത 27 സെന്റ് ഭൂമിയാണ് ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് തിരികെ നല്കിയത്. സംഭവത്തില്‍ വര്‍ക്കല എംഎല്‍എ വി ജോയ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കുകയായിരുന്നു. എന്നാല്‍ മന്ത്രിയുടെ ഉത്തരവ് ലഭിച്ചിട്ടും ലാന്‍ഡ് റവന്യു കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് സബ് കളക്ടറെ രക്ഷിക്കാനാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Comments

comments

Categories: FK News
Tags: divya s iyer