സിഖ് യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ സിഖ് യുവാക്കള്‍ക്ക് ഐഎസ്‌ഐ പരിശീലനം നല്‍കുന്നു; സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് ഭീകരസംഘടനകള്‍ നടത്തുന്ന പ്രചാരണം ഏറ്റവും വലിയ വെല്ലുവിളി

സിഖ് യുവാക്കളെ ഇന്ത്യക്കെതിരെ തിരിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ പ്രവര്‍ത്തിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ സിഖ് യുവാക്കള്‍ക്ക് ഐഎസ്‌ഐ പരിശീലനം നല്‍കുന്നു; സാമൂഹ്യമാധ്യമങ്ങളുപയോഗിച്ച് ഭീകരസംഘടനകള്‍ നടത്തുന്ന പ്രചാരണം ഏറ്റവും വലിയ വെല്ലുവിളി

ന്യൂഡെല്‍ഹി : സിക് യുവാക്കളെ ഭീകര പരിശീലനം നല്‍കി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ചാര സംഘടനായ ഐഎസ്‌ഐ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നാണ് രഹസ്യ വിവരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിന് പുറത്തേക്ക് പഞ്ചാബിലടക്കം ഇന്ത്യയിലെങ്ങും ഭീകരാക്രമണങ്ങള്‍ നടത്താനുള്ള പദ്ധതി നടപ്പാക്കാന്‍ ഭീകര സംഘടനകളുടെ മേല്‍ ഐഎസ്‌ഐ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും കാനഡയിലെയും സിഖ് യുവാക്കള്‍ക്ക് ഇന്ത്യയോട് വിദ്വേഷം ജനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ പാകിസ്ഥാന്‍ ചാര സംഘടന നടത്തുന്നുണ്ടെന്നും മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയെ ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ധരിപ്പിച്ചു.

സാമൂഹ്യ മാധ്യമങഅങളും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്തു കൊണ്ട് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ഭീകരസംഘടനകളുടെ ശ്രമം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച പാര്‍ലമെന്ററി സമിതി സഭയുടെ മേശപ്പുറത്ത് വെച്ച ‘കേന്ദ്ര സായുധ സുരക്ഷാ സേനയും ആഭ്യന്തര സുരക്ഷയും- വിലയിരുത്തലും പ്രതികരണ സംവിധാനവും’ എന്ന റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. സുരക്ഷിതമാക്കിയ സോഷ്യല്‍ മീഡിയ പഌറ്റ്‌ഫോമുകളും പ്രച്ഛന്ന സെര്‍വറുകളും കൊണ്ട് ഇന്റലിജന്‍സ് സംവിധാനത്തിനെയും സൈബര്‍ സുരക്ഷാ വിങ്ങിനെയും കബളിപ്പിക്കാന്‍ ഭീകരര്‍ക്ക് സാധിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തോയ്ബയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും പ്രാഥമിക ലക്ഷ്യമായി ഇന്ത്യ തുടരുന്നു. ആഭ്യന്തരമായി രാജ്യത്തിന് ഏറ്റവും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത് ഇടത ഭീകര സംഘടനകളാണ്. 2004ല്‍ രൂപികരിച്ച സിപിഐ മാവോയിസ്റ്റ് സംഘടന അക്രമം നടത്താന്‍ ഏറ്റവും ശേഷിയുള്ള ഇടത് ഭീകര സംഘടനയായി മാറിക്കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: FK News, Politics, Slider