നഴ്‌സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നഴ്‌സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശമ്പളവര്‍ദ്ധനവിന് വേണ്ടി നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ നിര്‍ദേശ പ്രകാരം ആശുപത്രി മാനേജ്‌മെന്റുകളും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും സമരം സബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു. സമരം നിയമ വിരുദ്ധമാണെന്ന് ആരോപിച്ച മാനേജ്‌മെന്റുകള്‍, സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ മാസം 31ന് ശമ്പള പരിഷ്‌കരണം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നീക്കത്തെ തടഞ്ഞ് ഇന്നലെ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും.

Comments

comments

Categories: FK News