ദുബായില്‍ പുതിയ ഇസ്ലാമിക് ബാങ്ക് വരുന്നു

ദുബായില്‍ പുതിയ ഇസ്ലാമിക് ബാങ്ക് വരുന്നു

ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആണ് അര്‍കാന്‍ ബാങ്കിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്

ദുബായ്: ദുബായില്‍ പുതിയ ഇസ്ലാമിക് ബാങ്ക് വരുന്നു. അര്‍കാന്‍ ബാങ്ക് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം ലോഞ്ച് ചെയ്യുന്നതിനായുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യത്തെ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആയിരിക്കും നയിക്കുക. 100 മില്ല്യണ്‍ ഡോളറിന്റെ പ്രാഥമിക മൂലധനത്തിലാണ് ബാങ്ക് നിലവില്‍ വരുക.

ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള കാറ്റഗറി 5 ലൈസന്‍സിന് അര്‍ക്കാന്‍ ബാങ്ക് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ തദ്ദേശീയമായ ഇസ്ലാമിക് ബാങ്കായിരിക്കും അത്.

ശരിയ അധിഷ്ഠിത ബാങ്കിംഗ് സേവനങ്ങളും നിക്ഷേപ ഉല്‍പ്പന്നങ്ങളുമാകും ഇസ്ലാമിക് ബാങ്ക് ലഭ്യമാക്കുക. അതി സമ്പന്ന വ്യക്തികളെയും കോര്‍പ്പറേറ്റുകളെയും മറ്റ് സാധാരണ സ്ഥപാനങ്ങളെയുമാണ് ബാങ്ക് ഉന്നം വെക്കുന്നത്. കോര്‍പ്പറേറ്റ് ബാങ്കിംഗ് അസറ്റ്മാനേജ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ട്രഷറി പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാകും.

പ്രവര്‍ത്തനം തുടങ്ങി 12 മാസത്തിനുള്ളില്‍ നസ്ഡാക്ക് ദുബായില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനും അര്‍ക്കാന്‍ ബാങ്കിന് പദ്ധതിയുണ്ട്.

യുഎഇയിലെ ഇസ്ലാമിക് ബാങ്കിംഗ് രംഗത്ത് മികച്ച സാധ്യതകള്‍ നിലനില്‍ക്കുന്ന സമയത്താണ് അര്‍കാന്‍ ബാങ്കിന്് തുടക്കമിട്ടത്. യുഎഇയില്‍ ഓപ്പറേറ്റ് ചെയ്യുന്ന ആദ്യത്തെ ഹോള്‍യില്‍ ഇസ്ലാമിക് ബാങ്കാണിത്-ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്റ്ററും സിഇഒയും അര്‍കാന്‍ ബാങ്കിന്റെ സ്ഥാപക ചെയര്‍മാനുമായ ഖാലിദ് ബിന്‍ കല്‍ഭാന്‍ പറഞ്ഞു.

Comments

comments

Categories: Arabia