ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ദേശിയ നയം ഉടന്‍ പുറത്തിറക്കും

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ദേശിയ നയം ഉടന്‍ പുറത്തിറക്കും

അന്താരാഷ്ട്ര വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തിയേക്കും

ന്യൂഡെല്‍ഹി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സി(എഐ)ലെ ദേശിയ നയം നിതി ആയോഗ് ഉടന്‍ പുറത്തിറക്കും. എഐ സാങ്കേതിക വിദ്യയിലെ റിസര്‍ച്ച് സാധ്യതകളും വികസനവും വാണിജ്യവല്‍ക്കരണവും സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ നയത്തിലുണ്ടാകുമെന്നാണ് വിവരം. 2022,2026,2030 എന്നിങ്ങനെ കാലപരിധികള്‍ നിശ്ചയിച്ച് ഹ്രസ്വ-ഇടത്തരം-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്നതായിരിക്കും നയം. എഐ രംഗത്ത് ചൈന നടത്തുന്ന ആക്രമണോത്സുക നിക്ഷേപത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ്, റീട്ടെയ്ല്‍,ഗതാഗതം എന്നീ മേഖലകളില്‍ എഐയുടെ വാണിജ്യ അവതരണം സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നിര്‍ദേശം നയത്തിലുണ്ടാകും. എഐയുടെ ഗവേഷ ണ- വികസന പ്രവര്‍ത്തനങ്ങല്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍ക്കുമുള്ള ഇന്‍സെന്റീവുകളും നയത്തിലുണ്ടാകും. കൃഷി, ആരോഗ്യം,വിദ്യാഭ്യാസം, മറ്റ് സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം എന്നിവയില്‍ നിതി ആയോഗ് നടത്തിയ എഐ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നയത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്.

എഐ നടപ്പിലാക്കലിനും നിരീക്ഷണത്തിനുമായി ഒരു ഉന്നതതലസമിതി രൂപികരിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. നയം നടപ്പിലാക്കലിന് നേരിടുന്ന ഏത് തടസത്തെയും നീക്കംചെയ്യുന്നതിന് സമിതിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. അടല്‍ ഇന്നൊവേഷന്‍ മിഷനില്‍ നിന്നുള്ള സാമ്പത്തിക വിഹിതം രാജ്യവ്യാപകമായി ഈ പദ്ധതിക്ക് ഉപയോഗിക്കാനാണ് നീക്കം.

അടല്‍ ഇന്നൊവേഷന്‍ മിഷന് കീഴില്‍ നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് 10 കോടി രൂപ വരെ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. എഐ വിന്യാസത്തിനായി അനുഭവ പരിജ്ഞാനമുള്ള അന്താരാഷ്ട്ര വിദഗ്ധരെ നിയമിക്കുന്ന കാര്യത്തിനും നയം ഊന്നല്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Comments

comments

Categories: Slider, Top Stories