പരീക്ഷയ്ക്കിടെ കുഞ്ഞിനെ ലാളിക്കുന്ന യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ വൈറലാവുന്നു

പരീക്ഷയ്ക്കിടെ കുഞ്ഞിനെ ലാളിക്കുന്ന യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ വൈറലാവുന്നു

 

കാബൂള്‍: യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നതിനിടെ കുഞ്ഞിനെ പരിചരിക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അഫ്ഗാന്‍ സ്വദേശിനി ഇരുപത്തിയഞ്ചുകാരി ജഹാന്‍ താബ് ആണ് ദായ്കുന്തി പ്രവശ്യയിലുള്ള ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുന്നതനായുള്ള എന്‍ട്രസ് പരീക്ഷയ്ക്കിടെ രണ്ടു മാസം പ്രായമായ തന്റെ കുഞ്ഞിനെ പരിചരിച്ചുകൊണ്ട് നിലത്തിരുന്ന് പരീക്ഷയെഴുതിയത്.
കസേരയില്‍ ഇരിക്കുകയായിരുന്ന ഇവര്‍ കുഞ്ഞ് കരയുന്നത് കേട്ട്് അവിടെ നിന്നും എണീറ്റതിനു ശേഷം നിലത്തിരുന്ന് കുട്ടിയെ പരിചരിച്ചുകൊണ്ട് പരീക്ഷ എഴുതുകയായിരുന്നുവെന്ന് ഇവിടെയുണ്ടായിരുന്ന എക്‌സാമിനര്‍ യാഹ്യ ഇര്‍ഫാന്‍ അറിയിച്ചു. അദ്ദേഹമാണ് ഇവര്‍ പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാണ് ചിത്രമെന്ന്് മിക്കവരും അഭിപ്രായപ്പെട്ടു

 

 

Comments

comments

Categories: Trending