ആശുപത്രിയില്‍ പോകാന്‍ ജയലളിത വിസമ്മതിച്ചെന്ന് ശശികലയുടെ വെളിപ്പെടുത്തല്‍; കേസില്‍ പ്രതിയാക്കപ്പെട്ടതും പ്രമേഹവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യം വഷളാക്കിയെന്നും സത്യവാങ്മൂലം

ആശുപത്രിയില്‍ പോകാന്‍ ജയലളിത വിസമ്മതിച്ചെന്ന് ശശികലയുടെ വെളിപ്പെടുത്തല്‍; കേസില്‍ പ്രതിയാക്കപ്പെട്ടതും പ്രമേഹവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യം വഷളാക്കിയെന്നും സത്യവാങ്മൂലം

ചെന്നൈ : ജയലളിതയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യവും ആശുപത്രിയില്‍ നല്‍കിയ ചികിത്സയെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന തോഴിയായ വികെ ശശികല സത്യവാങ്മൂലം നല്‍കി. 2016 സെപ്റ്റംബറോടെ പ്രമേഹം അധികരിച്ചതും അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതു മാലമുണ്ടായ മാനസിക സമ്മര്‍ദ്ദവും ജയലളിതയുടെ ആരോഗ്യനില വഷളാക്കിയെന്ന് സത്യവാങ്മൂലത്തില്‍ ശശികല പറയുന്നു. ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് മുന്നിലാണ് 55 പേജ് വരുന്ന സത്യവാങ്മൂലം ശശികല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവിലുള്ള ശശികല, ആശുപത്രിയില്‍ വെച്ചെടുത്ത ജയലളിതയുടെ നാല് വീഡിയോ ദൃശ്യങ്ങളും കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അസുഖം വഷളായിട്ടും ജയലളിത ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചിരുന്നില്ലെന്ന് ശശികല പറയുന്നു. പ്രമേഹം വളഷായത് മൂലം നടക്കാനും ബുദ്ധിമുട്ടിയിരുന്നു. പോയസ് ഗാര്‍ഡനിലെ റസ്റ്ററന്റില്‍ ബോധം കെട്ടുവീണ ജയലളിതയെ ഉടന്‍ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് പോകുംവഴി ബോധം വീണ ജയലളിത എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ചോദിച്ചു.

ആശുപത്രിയില്‍ ആരെയും ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന വാദവും ശശികല ഖണ്ഡിച്ചു. പനീര്‍ശെല്‍വവും തമ്പിദുരൈയും അടക്കമുള്ള നേതാക്കള്‍ സെപ്റ്റംബര്‍ 22നും 27നും ഇടക്ക് അക്കയെ കണ്ടിരുന്നു. ഓക്ടോബര്‍ 22ന് ചില്ലുമറക്കപ്പുറത്തു നിന്ന് ജയലളിതയെ കണ്ട ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനെ നോക്കി അവര്‍ കൈവീശി. ഗവര്‍ണര്‍ ഇക്കാര്യം തന്റെ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും ശശികല ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിയിലെ വീഡിയോ ദൃശ്യങ്ങള്‍ ജയലളിതയുടെ അനുമതിയോടെ ചിത്രീകരിച്ചതാണെന്നും ശശികല സത്യവാങ്മൂലത്തില്‍ പറയുന്നു. 2016 ഡിസംബര്‍ 5നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രില്‍ 75 ദിവസത്തെ ചികിത്സക്കൊടുവില്‍ ജയലളിത അന്ത്യശ്വാസം വലിച്ചത്.

 

Comments

comments

Categories: FK News, Politics, Slider