തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായ ജവാന്‍ സ്‌കീസോഫ്രീനിയക്ക് ചികിത്സയിലായിരുന്നെന്ന് സിആര്‍പിഎഫ്; കോയമ്പത്തൂരില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന് അറസ്റ്റിലായ ജവാന്‍ സ്‌കീസോഫ്രീനിയക്ക് ചികിത്സയിലായിരുന്നെന്ന് സിആര്‍പിഎഫ്; കോയമ്പത്തൂരില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

ചെന്നൈ : പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന് അറിസ്റ്റിലായ ജവാന്‍ സെന്തില്‍ കുമാര്‍ ഫെബ്രുവരി മുതല്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് സിആര്‍പിഫ്. ഹൈദരാബാദിലെ സൈനിക ആശുപത്രിയില്‍ ഫെബ്രുവരി 12 മുതല്‍ ഗുരുതരമായ മാനസിക രോഗമായ സ്‌കീസോഫ്രീനിയക്ക് ചികില്‍സയിലായിരുന്നെന്ന് സിആര്‍പിഎഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മാര്‍ച്ച് 14 മുതല്‍ 1 മാസത്തെ ലീവ് സെന്തില്‍ കുമാറിന് അനുവദിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സെന്തില്‍ കുമാറിനെ സേനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും സിആര്‍പിഎഫ് അറിയിച്ചു.

ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന സെന്തില്‍ കുമാറിന്റെ ജന്മസ്ഥലം തമിഴ്‌നാട്ടിലെ വിഡുതി ഗ്രാമമാണ്. തിങ്കഴാള്ച രാത്രി പുതുക്കോട്ട ജില്ലയിലെ പെരിയാര്‍ പ്രതിമ മദ്യ ലഹരിയിലുളള സെന്തില്‍ തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിഡുതിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.

പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പ്രതികാരമെന്നോണം കോയമ്പത്തൂരില്‍ ബിജെപി നേതാവിന്റെ വീട് അജ്ഞാതര്‍ ആക്രമിച്ചു. ബിജെപി ജില്ലാ സെക്രട്ടറി നന്ദകുമാറിന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.

 

Comments

comments

Categories: FK News, Politics, Top Stories