ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടാല്‍ ഫേസ്ബുക്കിനെതിരെ നടപടിയുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്; ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗിക്കുമോയെന്നും ഐടി മന്ത്രി

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടാല്‍ ഫേസ്ബുക്കിനെതിരെ നടപടിയുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്; ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗിക്കുമോയെന്നും ഐടി മന്ത്രി

ന്യൂഡെല്‍ഹി : ബ്രിട്ടണ്‍ ആസ്ഥാനമായ ഡാറ്റാ അനലിറ്റിക്കല്‍ കമ്പനിയായ കേബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെങ്കില്‍ അത് ഗുരുതരമായ തെറ്റാണെന്നും ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് മന്ത്രി മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കും.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കിലുള്ള അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ഇത് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടിക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു. 5 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയെന്നും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ സ്വാധീനിക്കാമെന്ന ഓഫറുമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ സമീപിച്ചെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കടന്നാക്രമണം നടത്തിയ ഐടി മന്ത്രി ഇന്ത്യക്കാരുടെ മോഷ്ടിച്ചെടുത്ത വിവരങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് തയാറാവുമോയെന്ന് ചോദിച്ചു. അശഌലവും വ്യാജവാര്‍ത്തകളും ലൈംഗികതയും ആയുധമാക്കുന്ന അനലിറ്റിക്കയുടെ പ്രചാരണത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയ പ്രൊഫൈലില്‍ കേബ്രിഡ്ജ് അനലിറ്റിക്കക്ക് എന്താണ് റോളെന്നും മന്ത്രി ആരാഞ്ഞു.

Comments

comments

Categories: FK News, Politics, Slider