ശ്രദ്ധിക്കുക;മുടി കഴുകുന്നതിലുമുണ്ട് കാര്യങ്ങള്‍

ശ്രദ്ധിക്കുക;മുടി കഴുകുന്നതിലുമുണ്ട് കാര്യങ്ങള്‍

നിങ്ങള്‍ മുടി കഴുകുന്നത് ശരിയായ രീതിയിലാണോ? ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളിതാ.

ഷാംപൂ മൂന്ന് തരമുണ്ട്. നിങ്ങളുടെ മുടിക്കിണങ്ങുന്ന ഷാംപൂ ഉപയോഗിക്കുക. എണ്ണമയമുള്ള മുടിക്കാര്‍ക്ക് ക്ലിയര്‍ ചെയ്യുന്നത്, വരണ്ട മുടിക്കാര്‍ക്ക് ഈര്‍പ്പമുള്ളത്, സാധാരണ മുടിയുള്ളവര്‍ക്ക് മൃദുവായത് എന്നിങ്ങനെ. മുടിയുടെ സ്വഭാവം അറിഞ്ഞ് വേണം ഷാംപൂ തിരഞ്ഞെടുക്കാന്‍. കൂടെക്കൂടെ ഷാംപൂ ഉപയോഗിക്കുന്നവര്‍ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ അടങ്ങിയവ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. എന്നാല്‍ തുടര്‍ച്ചയായി മുടി കഴുകുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അങ്ങനെ വന്നാല്‍ മുടിക്കാവശ്യമായ എണ്ണമയം അതുത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. സാധാരണമുടിക്കാരും എണ്ണമയമുള്ള പ്രകൃതക്കാരും ദിവസവും മുടി കഴുകുന്നതാണ് നല്ലത്. വരണ്ട മുടിക്കാര്‍ ആഴ്ച്ചയില്‍ മൂന്നു വീതം കഴുകിയാല്‍ മതിയാകും. കൂടുതല്‍ ഷാംപൂ ഉപയോഗിക്കുന്നത് മുടി വരണ്ടു പോകാനിടയാക്കും. കുറച്ച് വെള്ളത്തില്‍ നാണയ വലിപ്പത്തില്‍ ഷാംപൂ എടുത്ത് യോജിപ്പിച്ച് ഉപയോഗിക്കാം. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ പുരളാതെ സൂക്ഷിക്കണം. പ്രത്യേകിച്ച് തോളൊപ്പം മുടിയുള്ളവര്‍. മുടി കഴുകുമ്പോള്‍ ശക്തിയായി ഉരച്ച് കഴുകരുത്. വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്ത് വേണം വൃത്തിയാക്കാന്‍.

മുടി കഴുകാന്‍ ചൂടുള്ളതും തണുത്തതുമായ വെള്ളമുപയോഗിക്കരുത്. പകരം വലിയ തണുപ്പില്ലാത്ത സാധാരണ വെള്ളമുപയോഗിക്കാം. മുടിയുണക്കാന്‍ മൃദുവായ തുണി അല്ലെങ്കില്‍ കോട്ടണ്‍ ടീഷര്‍ട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തുണികൊണ്ട് മുടിയുടെ അഗ്രം മാത്രമേ തുടക്കാവൂ. കാറ്റുകൊള്ളിച്ച് ഉണക്കിയ ശേഷം പല്ല് അകലമുള്ള ചീപ്പ് കൊണ്ട് കെട്ടുകള്‍ നീക്കം ചെയ്യാം. മുടിയുണങ്ങുന്നതിനു മുമ്പായി ചീകരുത്, പൊട്ടിപ്പെകുന്നതിനു കാരണമാകും.

Comments

comments

Categories: Health