നോട്ട് നിരോധിച്ച് 15 മാസമായിട്ടും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല.

നോട്ട് നിരോധിച്ച് 15 മാസമായിട്ടും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല.

നോട്ട് നിരോധനത്തിന് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇതുവരെയും സര്‍ക്കാരിനായില്ല. 2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അന്നു ഉയര്‍ന്ന പ്രധാന വാദം ഇന്ത്യയെ കറന്‍സി രഹിത രാജ്യമാക്കി മാറ്റി, കള്ളപ്പണം തടയുക എന്നതായിരുന്നു. നോട്ട് നിരോധനം കഴിഞ്ഞ് പതിനഞ്ച് മാസം പിന്നിട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ചിലവാക്കുന്ന പണത്തിനും കുറവ് വന്നിട്ടുണ്ട്. 2017 ഒക്ടോബറില്‍ 530 ബില്ല്യണായിരുന്ന ഇടപാട് നിരക്ക് ഇന്ന് 465 ബില്ല്യണാണ്. നോട്ട് നിരോധനം കൊണ്ട് സാധാരണ ജനം ഏറെക്കാലം ദുരിതമനുഭവിച്ചതിനു പുറമേ തൊഴില്‍, വ്യാപാര മേഖലകളെല്ലാം ഇന്നും മാന്ദ്യം അനുഭവിക്കുകയാണ്. കാര്യമായ ബാങ്കിംഗ് സംവിധാനങ്ങളൊന്നുമില്ലാത്ത ഗ്രാമീണ മേഖലകളെ നോട്ട് നിരോധനം കൂടുതല്‍ ബാധിച്ചു. രാജ്യത്തെ 93 ശതമാനം ഗ്രാമീണ മേഖലയിലും ബാങ്കിംഗ് സംവിധാനം കാര്യക്ഷമമായി ഇല്ലെന്ന് 2016ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അവിടെ ജനങ്ങള്‍ ആശ്രയിക്കുന്നത് സെമി-അര്‍ബന്‍ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളേയും അല്ലെങ്കില്‍ നഗരങ്ങളിലുള്ള അര്‍ബന്‍ ബ്രാഞ്ചുകളേയുമാണ്.

 

Comments

comments

Categories: More