2ജി കേസില്‍ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ എല്ലാ പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്; ഇഡി പിടിച്ചെടുത്ത വസ്തുവകകള്‍ തല്‍ക്കാലം വിട്ടുകൊടുക്കേണ്ടെന്ന് കോടതി

2ജി കേസില്‍ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ എല്ലാ പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്; ഇഡി പിടിച്ചെടുത്ത വസ്തുവകകള്‍ തല്‍ക്കാലം വിട്ടുകൊടുക്കേണ്ടെന്ന് കോടതി

ന്യൂഡെല്‍ഹി : 2ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതിയുടെ നടപടി ചോദ്യം ചെയ്ത് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി എല്ലാ പ്രതികള്‍ക്കും നോട്ടീസയച്ചു. 19 പ്രതികളെയാണ് തെളിവില്ലെന്നു കണ്ട് പ്രത്യേക കോടതി ജഡ്ജി ഒപി സെയ്‌നി വിട്ടയച്ചിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത വസ്തുവകകളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരട്ടെയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഇനി മേയ് 25നാകും കോടതി പരിഗണിക്കുക.

Comments

comments

Categories: FK News, Politics, Slider