താരന്‍ നിശ്ശേഷം അകറ്റാനൊരു പ്രകൃതിദത്തവഴി

താരന്‍ നിശ്ശേഷം അകറ്റാനൊരു പ്രകൃതിദത്തവഴി

താരന്‍ അകറ്റാന്‍ വിപണിയില്‍ കിട്ടുന്നതെല്ലാം വാങ്ങി ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ താരന്‍ പൂര്‍ണ്ണമായി മാറുകയുമില്ല. ഇതാ താരന്‍ മാറുന്നതിനുള്ള പ്രകൃതിദത്ത പരിഹാരം എന്തെന്ന് നമുക്ക് നോക്കാം.

യഥാര്‍ത്ഥത്തില്‍ എന്താണ് താരന്‍? തലയോട്ടിയില്‍ പൂപ്പല്‍ പോലെ പറ്റിപിടിക്കുന്ന ഫംഗസുകളാണിത്. അതുകൊണ്ടു തന്നെ ഇത് വ്യാപിക്കാനിടയാക്കാതെ അകറ്റുകയാണ് വേണ്ടത്. താരനുള്ള ഏറ്റവും നല്ല മറുപടി ഇഞ്ചിയാണ്. പ്രകൃതിദത്തമായ നല്ലൊരു അണുനാശിനിയാണ് ഇഞ്ചി. ഗ്രേറ്റ് ചെയ്ത ഇഞ്ചി 2 ടേബിള്‍സ്പൂണ്‍, 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, അല്‍പം നാരാങ്ങാനീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

ഇത് ഉപയോഗിക്കേണ്ട വിധം നോക്കാം.

ഇഞ്ചി, വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവ നല്ലവണ്ണം യോജിപ്പിച്ച് തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ശീലമാക്കിയാല്‍ താരന്‍ നിശ്ശേഷം അകറ്റാം.

 

 

Comments

comments

Categories: Health