വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങള്‍ക്ക്  കൊക്ക-കോളയുടെ സഹായ ഹസ്തം

വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങള്‍ക്ക്  കൊക്ക-കോളയുടെ സഹായ ഹസ്തം

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം ജില്ലകളിലെ 39 വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങളില്‍ കൊക്ക-കോള ആശ്വാസമെത്തിച്ചു. സന്നദ്ധ സംഘടനകളായ ഹാന്റ് ഇന്‍ ഹാന്‍ഡ് ഇന്ത്യ, വേള്‍ഡ് വിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഈ ഗ്രാമങ്ങളില്‍ 32 അംഗന്‍വാടികള്‍ സ്ഥാപിക്കുകയും രണ്ടായിരത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗം ലഭ്യമാക്കുകയും ചെയ്തു. 389,000 ഡോളറാണ് ഇതിനായി കൊക്ക-കോള ചെലവഴിച്ചത്. 500 ലേറെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ചുറ്റുപാടില്‍ കളിക്കാനും പഠിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഈ അംഗന്‍വാടികളില്‍ ലഭ്യമാണ്.

നേരത്തെ തമിഴ്‌നാട്ടിലെ 8 ഗ്രാമങ്ങള്‍ കൊക്ക-കോള ദത്തെടുത്ത് സ്‌കൂളുകളില്‍ കളിസ്ഥലങ്ങളും ശുചിമുറികളും ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുകയുണ്ടായി. രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിനായി ‘ഉന്നതി’ എന്ന പദ്ധതിയും കമ്പനി നടപ്പാക്കി വരുന്നു. മാങ്ങ, ഓറഞ്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് ഈ സ്‌കീമിലൂടെ ചെയ്തു വരുന്നത്. 22500-ലേറെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. തമിഴ്‌നാട്ടില്‍ മാത്രം 5000-ത്തിലേറെ കര്‍ഷകര്‍ക്ക് 10000-ത്തിലേറെ ഏക്കര്‍ ഭൂമിയില്‍ മാമ്പഴം കൃഷി ചെയ്യുന്നതിന് ഉന്നതി സഹായിക്കുന്നുണ്ട്.

Comments

comments

Categories: More